തീയറ്ററുകളിൽ ജനപ്രളയം; സ്പെഷ്യൽ ഷോകളുമായി ബോക്സ് ഓഫീസിൽ മിന്നുന്ന പ്രകടനവുമായി 2018 എവെരിവൺ ഈസ് എ ഹീറോ

Advertisement

കേരളത്തെ അതിഭീകരതയിൽ നിർത്തിയ 2018ലെ പ്രളയകാലത്തെ പശ്ചാത്തലമാക്കി ജൂഡ് സംവിധാനം ചെയ്ത ചിത്രം  ‘2018 എവെരിവൺ ഈസ് എ ഹീറോ’  തീയറ്ററുകളിലും ജനപ്രളയം സൃഷ്ടിക്കുന്നു. വെള്ളിയാഴ്ച പുറത്തിറങ്ങിയ ചിത്രത്തിനു ആദ്യ പ്രദർശനത്തിനുശേഷം ഗംഭീര റിപ്പോർട്ടുകളാണ് കേരളത്തിൽ ഉടനീളം ലഭിക്കുന്നത്.കേരളമെമ്പാടും റിലീസ് ദിനത്തില്‍ രാവിലെ മള്‍ട്ടിപ്ലെക്‌സുകളില്‍ ചെറിയ സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെങ്കില്‍ വൈകുന്നേരത്തോടെ ഏറ്റവും വലിയ സ്‌ക്രീനുകളിലേക്ക് മാറ്റുകയായിരുന്നു. നിരവധി എക്‌സ്ട്രാ ഷോകളാണ് റിലീസ് ദിനത്തില്‍ തന്നെ നടന്നത്.

ഇന്നലെ മാത്രമായി കേരളത്തിൽ  67 സ്പെഷ്യൽ ഷോകളാണ് രാത്രി 12 മണിയോടെ അടുപ്പിച്ച് നടന്നത്.  കേരളത്തിൽ നിന്നും മാത്രമായി ആദ്യദിനത്തിൽ ഒരുകോടി 87 ലക്ഷം രൂപ കളക്ട് ചെയ്തെന്നും രണ്ടാം ദിവസമായപ്പോൾ മൂന്നു കോടി 22 ലക്ഷം രൂപയും സ്വന്തമാക്കിയെന്നും റിപ്പോർട്ടുകളിലൂടെ സൂചിപ്പിക്കുന്നു.  ആദ്യ രണ്ട് ദിവസങ്ങൾ കൊണ്ട് ചിത്രം ആഗോള തലത്തിൽ നേടിയെടുത്തത് അഞ്ചു കോടി 7 ലക്ഷം എന്നാണ് ലഭിക്കുന്ന വിവരങ്ങൾ

Advertisement

ഇന്ന് ഞായറാഴ്ച അവധി ദിവസത്തിനോടനുബന്ധിച്ച് ചിത്രത്തിന് വമ്പിച്ച കളക്ഷനാണ് പ്രതീക്ഷിക്കുന്നതെന്നും കേരളത്തിലെ പ്രമുഖ തീയേറ്ററുകളിലെല്ലാം ബുക്കിംഗ് ഇതിനോടകം നിറഞ്ഞുകഴിഞ്ഞെന്നും റെക്കോർഡ് അഡിഷണൽ ഷോസ് ആയിട്ടുമുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. രോമാഞ്ചം എന്ന ചിത്രത്തിനുശേഷം 2023 വർഷത്തിൽ മൗത്ത് പബ്ലിസിറ്റി വഴി ‘ 2018 ‘ഉം വിജയകൊടി പാറിക്കുകയാണ്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, ഡോ. റോണി, ശിവദ, വിനീത കോശി,സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, തുടങ്ങി വലിയ താരനിര ചിത്രത്തിൽ അണിനിരന്നു. കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close