സ്റ്റൈലിഷ് ലുക്കിൽ ലൂക്ക് ആന്റണിയായി മെഗാസ്റ്റാർ മമ്മൂട്ടി; റോഷാക്ക് ഒക്ടോബർ ഏഴു മുതൽ; പുത്തൻ ചിത്രങ്ങൾ കാണാം

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ റോഷാക്ക് ആരാധകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മലയാള ചിത്രങ്ങളിൽ ഒന്നാണ്. കെട്ട്യോളാണെന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റ് ചിത്രം സംവിധാനം ചെയ്തു കൊണ്ടരങ്ങേറ്റം കുറിച്ച നിസാം ബഷീർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ സെൻസറിങ് അടുത്തിടെ കഴിയുകയും ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. ഇതിന്റെ ട്രെയ്ലറും വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. ഈ ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറാണെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് നൽകിയത്. അതോടൊപ്പം ഇതിന്റെ വ്യത്യസ്തമായ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറി. ഇപ്പോഴിതാ ഈ ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. ലൂക്ക് ആന്റണി എന്നാണ് ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രമായുള്ള തന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ മമ്മൂട്ടി തന്നെയാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക്, മേക്കിങ് വീഡിയോ, എന്നിവയും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തന്റെ ഏറ്റവും പുതിയ നിർമ്മാണ ബാനറായ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് റോഷാക്കെന്ന പ്രത്യേകതയുമുണ്ട്. മിസ്റ്ററിയും സസ്‌പെൻസും ആക്ഷനും ഡ്രാമയുമെല്ലാം നിറഞ്ഞ ഒരു ചിത്രമായിരിക്കും റോഷാക്ക് എന്ന പ്രതീക്ഷയാണ് ഇതിന്റെ ഒരു പോസ്റ്ററുകളും നമ്മുക്ക് തരുന്നത്. ഷറഫുദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങി ഒരു വലിയ താരനിരതന്നെ അണിനിരക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് സമീർ അബ്ദുളാണ്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് എഡിറ്റിംഗ് നിർവഹിക്കുന്നത് കിരൺ ദാസ്, സംഗീതമൊരുക്കുന്നത് മിഥുൻ മുകുന്ദൻ എന്നീ സാങ്കേതിക പ്രവർത്തകരാണ്. ഒക്ടോബർ ഏഴിന് റോഷാക്ക് പ്രേക്ഷകരുടെ മുന്നിലെത്തും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close