ബോക്സ്ഓഫീസിൽ ഉയർന്നു പറന്ന് സൂപ്പർസ്റ്റാറിന്റെ ഗരുഡൻ

Advertisement

ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന വേഷങ്ങൾ ചെയ്ത ഗരുഡൻ കേരളത്തിൽ സൂപ്പർ വിജയം നേടി മുന്നേറുകയാണ്. നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസാണ്. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു ഗംഭീര ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് ആദ്യ ദിനം മുതൽ തന്നെ മികച്ച പ്രേക്ഷക- നിരൂപക പ്രതികരണമാണ് ലഭിച്ചത്. ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ച വെച്ച് കൊണ്ടാണ് ഗരുഡൻ ഇപ്പോൾ മുന്നേറുന്നത്. റിലീസ് ചെയ്ത് ആദ്യ 4 ദിവസങ്ങൾ പിന്നിടുമ്പോൾ 13 കോടിക്ക് മുകളിലാണ് ഈ ചിത്രം നേടിയ ആഗോള ഗ്രോസ് എന്ന കണക്കുകളാണ് പുറത്ത് വരുന്നത്.

കേരളത്തിൽ നിന്ന് മാത്രം ഏകദേശം 7 കോടിയോളം നേടിയ ഈ ചിത്രം, റസ്റ്റ് ഓഫ് ഇന്ത്യ, വിദേശ മാർക്കറ്റുകളിൽ നിന്ന് 5 മുതൽ 6 കോടി വരെ ഇതിനോടകം നേടിയെന്നും ട്രേഡ് അനലിസ്റ്റുകളുടെ ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ വലിയ ഹിറ്റുകളുടെ ലിസ്റ്റിൽ ഇടം പിടിക്കാനുള്ള ഒരുക്കത്തിലാണ് ഗരുഡൻ എന്നാണ് ഇപ്പോഴത്തെ ട്രെൻഡ് സൂചിപ്പിക്കുന്നത്. കേരളത്തിന് പുറമെ ഗൾഫിലും മികച്ച പ്രകടനമാണ് ഈ ചിത്രം കാഴ്ച വെക്കുന്നത്. സിദ്ദിഖ്, ദിവ്യ പിള്ളൈ, അഭിരാമി, ദിലീഷ് പോത്തൻ, ജഗദീഷ് തുടങ്ങി ഒരു വലിയ താരനിരതന്നെ അഭിനയിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ജേക്സ് ബിജോയ് ആണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close