പറവ ബോക്സോഫീസില്‍ ചിറകിട്ടടിച്ചു പറക്കുന്നു

Advertisement

അമല്‍ ഷാ, ഗോവിന്ദ് വി പൈ എന്നീ രണ്ടു ബാല താരങ്ങളെ പ്രധാന വേഷത്തില്‍ അഭിനയിപ്പിച്ച് നടന്‍ സൌബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് പറവ. മലയാളത്തിന്‍റെ പ്രിയ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ ഒരു പ്രധാന വേഷം കൈ കാര്യം ചെയ്യുന്ന ചിത്രത്തില്‍ സിദ്ധിക്ക്, ഹരിശ്രീ അശോകന്‍, ഷൈന്‍ നിഗം, അര്‍ജുന്‍ അശോകന്‍, സിനില്‍ സൈനുദ്ധീന്‍ തുടങ്ങി വലിയ താര നിര തന്നെയുണ്ട്.

ആദ്യ ദിനം മുതല്‍ മികച്ച കലക്ഷനാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കുട്ടികളെ പ്രധാന വേഷത്തില്‍ വെച്ചു ഒരുക്കിയ സിനിമ ആണെങ്കിലും മികച്ച ഓപ്പണിങ് നേടാന്‍ ചിത്രത്തിന് കഴിഞ്ഞു.

Advertisement

6 ദിവസം കൊണ്ട് കേരള ബോക്സോഫീസില്‍ മാത്രം 10 കോടിക്ക് മുകളിലാണ് പറവയുടെ കലക്ഷന്‍. സൂപ്പര്‍ താര ചിത്രങ്ങള്‍ അടക്കമുള്ള ഓണ ചിത്രങ്ങള്‍ പ്രതീക്ഷകള്‍ക്ക് ഒത്തു ഉയരാത്തതും പറവയുടെ കുതിപ്പിന് കാരണമായി.

കേരളത്തിന് പുറത്തും ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. കേരളത്തിന് പുറത്തു നിന്നു പറവ നേടിയ കലക്ഷന്‍ ഇതുവരെ ലഭ്യമല്ല.

Advertisement

Copyright © 2017 onlookersmedia.

Press ESC to close