100 കോടി കളക്ഷനിലേക്ക് തല അജിത്തിന്റെ തുനിവ്; ആദ്യ മൂന്ന് ദിവസത്തെ കളക്ഷൻ റിപ്പോർട്ട് ഇതാ

Advertisement

തമിഴകത്തിന്റെ തല അജിത് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ തുനിവ് ജനുവരി പതിനൊന്നിന് പൊങ്കൽ റിലീസ് ആയാണ് എത്തിയത്. നേർക്കൊണ്ട പാർവൈ, വലിമയ് എന്നിവക്ക് ശേഷം അജിത്- എച്ച് വിനോദ് ടീം ഒന്നിച്ച ഈ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് തുനിവ് കാഴ്ച വെക്കുന്നത്. ഇന്നത്തോടെ 100 കോടി ആഗോള ഗ്രോസ് കളക്ഷൻ മറികടക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ ചിത്രത്തിന്റെ ആദ്യ മൂന്നു ദിവസത്തെ ആഗോള കളക്ഷൻ റിപ്പോർട്ട് എത്തി. ആദ്യ മൂന്ന് ദിവസം കൊണ്ട് തമിഴ്നാട് നിന്ന് മാത്രം 46 കോടി രൂപ നേടിയ ഈ ചിത്രം ആകെ മൊത്തം ഇന്ത്യയിൽ നിന്നും നേടിയത് 70 കോടിയോളമാണ്. വിദേശത്തും മികച്ച പ്രകടനം കാഴ്ച വെക്കുന്ന ചിത്രം ഇതിനോടകം 93 കോടി രൂപയുടെ ആഗോള കളക്ഷൻ ആണ് നേടിയിരിക്കുന്നത്.

ഇന്നും മികച്ച പ്രേക്ഷക പിന്തുണ ലഭിക്കുന്ന ചിത്രം 100 കോടിയെന്ന കളക്ഷൻ മാർക്കിൽ ഉടനെ തന്നെ സ്പർശിക്കും. നോ ഗട്ട്സ് നോ ഗ്ലോറി എന്നാണ് ഈ ഹെയ്‌സ്റ്റ് ത്രില്ലർ ചിത്രത്തിന്റെ ടാഗ് ലൈൻ. തല അജിത് കുമാർ, നായികാ വേഷം ചെയ്ത മഞ്ജു വാര്യർ എന്നിവരുടെ പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ജോൺ കൊക്കൻ, സമുദ്രക്കനി, മമതി ചാരി, പ്രേം കുമാർ, വീര, മഹാനദി ശങ്കർ, നയന സായി, ആമിർ, സിബി ചന്ദ്രൻ, അജയ്, പവാനി റെഡ്ഢി എന്നിവരും അഭിനയിച്ച ഈ ചിത്രം ബേ വ്യൂ പ്രോജെക്ടസിന്റെ ബാനറിൽ ബോളിവുഡ് നിർമ്മാതാവായ ബോണി കപൂർ, സീ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ജിബ്രാൻ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close