ഇന്ത്യൻ സിനിമയിലെ മെഗാ ആക്ഷൻ സീനുകളുമായി വിക്രം വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ട് മേക്കിങ് വീഡിയോ എത്തി..!

Advertisement

ഉലക നായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ വിക്രം റിലീസ് ചെയ്യുന്ന തീയതി ഇന്ന് ഒഫീഷ്യൽ ആയി തന്നെ പ്രഖ്യാപിച്ചു. ഈ വർഷം ജൂൺ മൂന്നിന് ആണ് ഈ ചിത്രം ആഗോള റിലീസ് ആയി എത്തുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ഈ ആക്ഷൻ ചിത്രം ഇന്ന് പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന് കൂടിയാണ്. മെഗാ ആക്ഷൻ സീനുകൾ ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. കമൽ ഹാസന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ആക്ഷൻ ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് ലഭിക്കുന്നത്. റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ട് ഇന്ന് ഈ ചിത്രത്തിന്റെ മേക്കിങ് വീഡിയോ ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ഇവർ നേരത്തെ പുറത്തു വിട്ട ഇതിന്റെ ടീസർ സൂപ്പർ ഹിറ്റായി മാറിയിരുന്നു. അതിലും കിടിലൻ ആക്ഷൻ സീനുകൾ ആണ് കാണാൻ സാധിച്ചത്.

മാനഗരം, കൈദി, മാസ്റ്റർ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കിയ ഈ ചിത്രത്തിൽ കമൽ ഹാസനൊപ്പം മലയാളത്തിന്റെ നടനായ ഫഹദ് ഫാസിൽ, ഒപ്പം മക്കൾ സെൽവൻ വിജയ് സേതുപതി, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരെയ്ൻ തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. കമൽ ഹാസൻ തന്നെ തന്റെ ബാനർ ആയ രാജ് കമൽ ഇന്റർനാഷനലിന്റെ കീഴിൽ നിർമിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ, കാമറ ചലിപ്പിച്ചത് മലയാളിയായ ഗിരീഷ് ഗംഗാധരൻ, എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജ് എന്നിവരാണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close