ഫെമിസ്റ്റുകളുടെ ഇന്റർനാഷണൽ കോർട്ടിൽ പോലും എനിക്ക് ജാമ്യം കിട്ടും ; ലാലേട്ടന്റെ കിടിലൻ ഡയലോഗുമായി ഡ്രാമാ ടീസർ..!

Advertisement

രഞ്ജിത് രചിച്ചു സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ഡ്രാമായുടെ രണ്ടാമത്തെ ടീസർ ഇന്ന് വൈകുന്നേരം നാല് മണിക്ക് റിലീസ് ചെയ്തു. മോഹൻലാലിന്റെ രസകരമായ ഡയലോഗ് ആണ് ഈ ടീസറിന്റെ ഹൈലൈറ്റ്. രസകരമായ ഭാവ പ്രകടനത്തോടെ മോഹൻലാൽ പറയുന്ന ഡയലോഗ് ആരാധകരും സിനിമാ പ്രേമികളും ആവേശപൂർവം ഏറ്റെടുത്തതോടെ ഡ്രാമ ടീസർ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയിരിക്കുകയാണ്. ഈ ചിത്രത്തിന്റെ ആദ്യ ടീസറും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. ആദ്യ ടീസറിൽ ഡയലോഗ് ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും അതിൽ മോഹൻലാൽ തന്റെ രസകരമായ ശരീര ചലനം കൊണ്ടാണ് പ്രേക്ഷകരുടെ കയ്യടി നേടിയെടുത്തത്. ഹാസ്യം കൈകാര്യം ചെയ്യുന്നതിൽ മലയാളത്തിൽ നമ്പർ വൺ ആയ മോഹൻലാൽ ഈ ടീസറിലും ഡയലോഗ് ഡെലിവെറിയിലൂടെയുള്ള തന്റെ മാജിക് ആവർത്തിച്ചിട്ടുണ്ട്.

https://www.facebook.com/ActorMohanlal/videos/486064458549023/

Advertisement

വർണ്ണചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷൻസ്, ലിലിപാഡ് മോഷൻ പിക്ചർസ് എന്നിവയുടെ ബാനറിൽ എം കെ നാസ്സർ, മഹാ സുബൈർ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം നവംബർ ഒന്നിന് ആണ് റിലീസ് ചെയ്യാൻ പോകുന്നത്. ഡ്രാമായുടെ പ്രോമോ സോങ് കുറച്ചു ദിവസം മുൻപ് റിലീസ് ചെയ്യുകയും, മോഹൻലാൽ ആലപിച്ച ആ ഗാനം സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. അതുപോലെ തന്നെ ഇപ്പോൾ പുറത്തു വരുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടുന്നുണ്ട്. ഒരു കോമഡി എന്റെർറ്റൈനെർ ആയാണ് രഞ്ജിത് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ആശാ ശരത്, ടിനി ടോം, ബൈജു, ദിലീഷ് പോത്തൻ, ശ്യാമ പ്രസാദ്, അരുന്ധതി നാഗ്, ജോണി ആന്റണി തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close