Tuesday, May 30

ചതിയുടെ കുത്തൊഴുക്കിൽപെട്ട് ഹോമിക്കപെട്ട സ്ത്രീയുടെ കഥയുമായി ശിർക്ക് .. ടീസർ കാണാം

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

സ്ത്രീയുടെ കഥകൾ പറയുന്ന പല സിനിമകളും നമ്മുടെ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും, അവളുടെ യാതനകളും അടിച്ചമർത്തപ്പെടലും ചർച്ച ചെയ്യുന്ന ചിത്രങ്ങൾ വളരെ കുറവാണ്. സംവിധായകർ സിനിമയുടെ കച്ചവട തന്ത്രങ്ങളിൽ മുങ്ങി മറയുമ്പോൾ സമൂഹത്തിലെ പല അനീതികളും അരാഷ്ട്രീയതകളും കണ്ണടച്ച് ഒഴിവാക്കേണ്ടി വരുന്നു. ഇവിടെയാണ് ശിർക്ക് എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ പ്രസക്തി എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.

ഒട്ടേറെ പുതുമുഖങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിനു അവകാശപ്പെടാൻ സാധിക്കുന്നത് ഒരു മികച്ച കഥ പ്രേമേയവും, വ്യക്തമായ രാഷ്ട്രീയ നിലപാടുകളുമാണ്. നസീറ എന്ന സ്ത്രീയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് കഥ മുന്നോട്ടു നീങ്ങുന്നത്. ചിത്രത്തിന്റെ ട്രൈലെർ ഇതിനോടകം തന്നെ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്.

ജഗദീഷ്, ഇന്ദ്രൻസ്, കലാശാല ബാബു, ജയൻ ചേർത്തല, ഇടവേള ബാബു എന്നിങ്ങനെ പ്രതിഭയാർന്ന ഒട്ടേറെ അഭിനേതാക്കൾ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഉദയൻ അമ്പാടിയാണ് ചിത്രത്ത്തിന്റെ ഛായാസ്രഹണം നിർവഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം സജീവ് മംഗലത്താണ്. എം.ജി. ശ്രീകുമാർ, ശ്വേതാ മേനോൻ, സുജ സുരേഷ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

MDA പ്രൊഡക്ഷൻസിന്റെ ബാനറിൽ, മുൻ പ്രവാസിയായ മനു കൃഷ്ണനും, മധുസൂദനൻ മാവേലിക്കരയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മനു കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധായകൻ. ഫ്രയിം ടു ഫ്രയിം എന്ന വിതരണ കമ്പനിയാണ് നവംബറിൽ തീയേറ്ററുകളിൽ ഈ ചിത്രം എത്തിക്കുന്നത്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author