1744 വൈറ്റ് ഓൾട്ടോ തിരഞ്ഞ് ഷറഫുദ്ദീൻ; ‘തിങ്കളാഴ്ച നിശ്ചയം’ സംവിധായകന്റെ രണ്ടാമത്തെ ചിത്രത്തിന്റെ ട്രെയിലർ കാണാം

Advertisement

‘തിങ്കളാഴ്ച നിശ്ചയം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ‘1744 വൈറ്റ് ഓൾട്ടോ’. പ്രശസ്‌ത നടൻ ഷറഫുദ്ദീനാണ് ഈ ചിത്രത്തിലെ നായകവേഷം അവതരിപ്പിച്ചിരിക്കുന്നത്. ഈ വരുന്ന നവംബർ 18 ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ മികച്ച പ്രേക്ഷകശ്രദ്ധ നേടുകയാണ്. 1744 എന്ന നമ്പറുള്ള വൈറ്റ് ഓൾട്ടോ കാറും തിരഞ്ഞ് നടക്കുന്ന ഷറഫുദ്ദീനെയാണ് ട്രെയിലറിൽ കാണാൻ സാധിക്കുന്നത്. കാഞ്ഞങ്ങാട് പശ്ചാത്തലമാക്കി ഒരു വെള്ള ഓൾട്ടോ കാറിനെ ചുറ്റിപറ്റിയാണ് ഈ ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നതെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രയ്ലർ കാണിച്ചു തരുന്നുണ്ട്. കബിനി ഫിലിംസിന്റെ ബാനറിൽ മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ, വിൻസി അലോഷ്യസ്, രാജേഷ് മാധവൻ, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്മഥൻ, സജിൻ ചെറുകയിൽ, ആർജെ നിൽജ, രഞ്ജി കാങ്കോൽ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.

സംവിധായകനോടൊപ്പം ശ്രീരാജ് രവീന്ദ്രനും അർജ്ജുനും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ശ്രീരാജ് രവീന്ദ്രൻ തന്നെയാണ് ഇതിന്റെ ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നത്. ഹരിലാൽ കെ. രാജീവ് എഡിറ്റിംഗ് നിർവ്വഹിച്ച ഈ ചിത്രത്തിന് മുജീബ് മജീദാണ് സം​ഗീതം പകർന്നിരിക്കുന്നത്. സെന്ന ഹെഗ്‌ഡെയുടെ ആദ്യ ചിത്രമായ തിങ്കളാഴ്ച നിശ്ചയം സോണി ലിവ് ഒറ്റിറ്റി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തി, ദേശീയ തലത്തിൽ വരെ വലിയ പ്രശംസയാണ് നേടിയെടുത്തത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close