മുണ്ട് മടക്കി കുത്തി മാസ്സ് ആയി സൽമാൻ ഖാൻ; കിസി കാ ഭായ് കിസി കി ജാൻ ടീസർ കാണാം

Advertisement

ഷാരൂഖ് ഖാൻ നായകനായ പത്താൻ എന്ന ചിത്രം കാണാൻ പോയ പ്രേക്ഷകർക്ക് അടിച്ച ഡബിൾ ലോട്ടറി പോലെയാണ് അതിലെ സൽമാൻ ഖാന്റെ അതിഥി വേഷവും, ആ ചിത്രത്തോടൊപ്പം തീയേറ്ററുകളിൽ പ്രദർശിപ്പിച്ച സൽമാൻ ഖാൻ ചിത്രമായ കിസി കാ ഭായ് കിസി കി ജാൻ എന്നതിന്റെ ടീസറും ലഭിച്ചത്. ഇപ്പോൾ ആ ടീസർ യൂട്യൂബിലും റീലീസ് ചെയ്തിട്ടുണ്ട്. പതിവ് പോലെ സ്റ്റൈലിഷ് മാസ് കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് സൽമാൻ ഖാൻ എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഫർഹദ് സംജി ആണ്. തമിഴ്- തെലുങ്ക് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ശൈലിയിൽ ഒരുക്കിയ ഈ ചിത്രത്തിൽ തെന്നിന്ത്യയിലും കഥ നടക്കുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത് എന്ന സൂചനയാണ് ടീസർ നൽകുന്നത്. മുണ്ട് മടക്കി കുത്തി, തെന്നിന്ത്യൻ വസ്ത്രങ്ങൾ അണിഞ്ഞ് നൃത്തമുൾപ്പെടെ ചെയ്യുന്ന സൽമാൻ ഖാനെ നമ്മുക്ക് ഇതിൽ കാണാൻ സാധിക്കും.

രണ്ട് ലുക്കിലാണ് അദ്ദേഹം ഇതിൽ പ്രത്യക്ഷപ്പെടുന്നത്. പൂജ ​ഹെ​ഗ്ഡേയാണ് ഇതിലെ നായികയായി അഭിനയിച്ചിരിക്കുന്നത്. തെലുങ്ക് സൂപ്പർ താരമായ വെങ്കിടേഷ് ​ദ​ഗ്​ഗുബട്ടി നിർണ്ണായക വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ വില്ലനായി എത്തുന്നത് മറ്റൊരു തെലുങ്ക് താരമായ ജ​ഗപതി ബാബു ആണ്. സൽമാൻ ഖാൻ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നതും. വി മണികണ്ഠൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് രവി ബസ്രുർ, ഹിമേഷ് രേഷമിയ, ദേവി ശ്രീ പ്രസാദ്, സുഖ് വീർ, പായൽ ദേവ്, സാജിദ് ഖാൻ, അമാൽ മല്ലിക് എന്നിവർ ചേർന്നാണ്. മയൂരേഷ് സാവന്ത് എഡിറ്റ് ചെയ്യുന്ന ഈ ചിത്രം ഈ വർഷം ഈദ് റിലീസ് ആയാണ് എത്തുക.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close