ആരാധകർക്ക് ആവേശമായി ഭീഷ്മ പർവ്വത്തിലെ രതിപുഷ്പം; വീഡിയോ കാണാം..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മമ്മൂട്ടി ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഭീഷ്മ പർവ്വം എന്ന ചിത്രം ഈ വരുന്ന വ്യാഴാഴ്ച ലോകം മുഴുവൻ റിലീസ് ചെയ്യാൻ പോവുകയാണ്. അമൽ നീരദ് നിർമ്മാണം നിർവഹിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ഈ മാസ്സ് ആക്ഷൻ ഡ്രാമ രചിച്ചിരിക്കുന്നത് അദ്ദേഹവും നവാഗതനായ ദേവദത് ഷാജിയും ചേർന്നാണ്. ഈ ചിത്രത്തിന്റെ അഡീഷണൽ തിരക്കഥ രചിച്ചിരിക്കുന്നത് രവിQശങ്കറും അഡീഷണൽ സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത് ആർ ജെ മുരുകനും ആണ്. ഇതിന്റെ ടീസർ, ട്രൈലെർ, രണ്ടു ഗാനങ്ങൾ എന്നിവ ഇതിനോടകം പുറത്തു വരികയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിലെ മൂന്നാമത്തെ ഗാനം കൂടി ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. രതിപുഷ്പം എന്ന ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തു വിട്ടിരിക്കുന്നത്. നടൻ ഷൈൻ ടോം ചാക്കോയും യുവ നടനും മോഡലും നർത്തകനുമായ റംസാനും ആണ് ഈ ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സുഷിൻ ശ്യാം ഈണം പകർന്ന ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാർ ആണ്. ഉണ്ണി മേനോൻ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, സുദേവ് നായർ, ഹാരിഷ് ഉത്തമൻ, അബു സലിം, അനഘ, അനസൂയ ഭരദ്വാജ്, വീണ നന്ദകുമാർ, ശ്രിന്ദ, ലെന, നദിയ മൊയ്‌ദു, കെ പി എ സി ലളിത, ജിനു ജോസഫ്, നെടുമുടി വേണു, ദിലീഷ് പോത്തൻ, ഫർഹാൻ ഫാസിൽ, നിസ്താർ സേട്ട്, മാല പാർവതി, കോട്ടയം രമേശ്, പോളി വത്സൻ, ധന്യ അനന്യ, റംസാൻ, ഷെബിൻ ബെൻസൺ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രംത്തിനു കാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും എഡിറ്റ് ചെയ്തത് വിവേക് ഹര്ഷനും ആണ്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author