നസ്രിയയുടെ ‘ആരാരോ’ ഗാനം യൂ ട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതായി മുന്നേറുന്നു..

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് നസ്രിയ. വിവാഹ ശേഷം മലയാള സിനിമയോട് വിട പറഞ്ഞ താരത്തിന്റെ തിരിച്ചു വരവിനായി വർഷങ്ങളോളം മലയാളികൾ കാത്തിരുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു അഞ്ജലി മേനോന്റെ പുതിയ ചിത്രത്തിൽ നസ്രിയ പ്രത്യക്ഷപ്പെടുന്നത്. പൃഥ്വിരാജ്, പാർവതി, നസ്രിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ‘കൂടെ’ അടുത്ത മാസം റീലീസിനായി ഒരുങ്ങുകയാണ്. ‘മൈ സ്റ്റോറി’ ക്ക് ശേഷം പൃഥ്വിരാജ്- പാർവതി ഒന്നിക്കുന്ന ഈ ചിത്രത്തിൽ നസ്രിയ പൃഥ്വിരാജിന്റെ പെങ്ങളായിട്ടാണ് വേഷമിടുന്നത്. 2 കൻട്രിസ് നിർമ്മാതാവ് എം.രഞ്ജിത്താണ് ചിത്രം നിർമ്മിക്കുന്നത്.

നസ്രിയയുടെ തിരിച്ചു വരവ് കേന്ദ്രികരിച്ചുകൊണ്ട് ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ടീസർ പുറത്തിറക്കിയിരുന്നു, അതിസുന്ദരിയായി പ്രത്യക്ഷപ്പെട്ട നസ്രിയയെ കുറിച്ച് നേരം മാത്രമാണ് ടീസറിൽ പ്രേക്ഷർക്ക് കാണാൻ സാധിച്ചുള്ളൂ, ആവേശ ഭരിതരായ പ്രേക്ഷകരുടെ അഭ്യർത്ഥനമാനിച്ചാണ് ചിത്രത്തിന്റെ മുഴവൻ ഗാനത്തിന്റെ വീഡിയോ പുറത്തിറക്കാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്. വൻ വരവേൽപ്പോട് കൂടി പ്രേക്ഷകർ ഗാനത്തെ ഇരുകൈനീട്ടി സ്വീകരിക്കും, സോഷ്യൽ മീഡിയയിൽ എങ്ങും തരംഗം സൃഷ്ട്ടിച്ചു മുന്നേറുകയാണ്. നസ്രിയയുടെ കുട്ടിത്തം നിറഞ്ഞ ഭാവങ്ങൾ തന്നെയായിരുന്നു ഗാനത്തിലെ പ്രധാന ആകർഷണം അതുപോലെ നല്ല സീനറികളും അന്തരീക്ഷവും ഗാനത്തിന് മുതൽകൂട്ടായിരുന്നു

‘ആരാരോ’ എന്ന് തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്. ചിത്രത്തിന് വേണ്ടി സംഗീതം നൽകിയിരിക്കുന്നത് രഘു ദീക്ഷിതാണ്. ലിറ്റിൽ സ്വയബാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിവർഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ പ്രവീനാണ് കൈകാര്യം ചെയ്യുന്നത്. രജപുത്ര വിശ്വൽ മീഡിയയുടെ ബാനറിൽ ചിത്രം അടുത്ത മാസം പ്രദർശനത്തിനെത്തും

Did you find apk for android? You can find new Free Android Games and apps.
Share.

About Author