വിദ്യാര്ഥികൾക്കൊപ്പം കിടിലൻ നൃത്തവുമായി നവ്യ നായർ; വീഡിയോ കാണാം.

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

പ്രശസ്ത മലയാള നടി നവ്യ നായർ പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമായി എത്തുകയാണ്. സുരേഷ് കുമാർ രചിച്ചു വി കെ പ്രകാശ് ഒരുക്കിയ ഒരുത്തീ എന്ന ഡ്രാമ ത്രില്ലർ ചിത്രത്തിലൂടെ ആണ് നവ്യ തിരിച്ചു വന്നിരിക്കുന്നത്. ഇന്നലെ റിലീസ് ആയ ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഗംഭീര പ്രകടനമാണ് നവ്യ ഈ ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകരും നിരൂപകരും ഒരുപോലെ പറയുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രചരണാർത്ഥം എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജ് സന്ദർശിച്ച നവ്യ, അവിടുത്തെ വിദ്യാർത്ഥികൾക്കൊപ്പം നൃത്തം വെക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. വിദ്യാർത്ഥികളുമായി ചിത്രത്തെ കുറിച്ചും സംസാരിച്ച നവ്യ, അവർക്കൊപ്പം നല്ലൊരു സമയം ചിലവിട്ടതിനു ശേഷമാണ് മടങ്ങിയത്.

കെ വി അബ്ദുൾ നാസർ ആണ് ഒരുത്തീ എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്. നവ്യ നായർക്കൊപ്പം വിനായകനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രേക്ഷകർക്ക് പരിചിതരായ ഒട്ടേറെ കലാകാരൻമാർ ഉണ്ട്. നായികാ പ്രാധാന്യമുള്ള ഈ ചിത്രം പറയുന്നത് നവ്യ നായർ അവതരിപ്പിക്കുന്ന രാധാമണി എന്ന സ്ത്രീയുടെ കഥയാണ്. കൊച്ചിയിൽ ഫെറി സർവ്വീസിൽ ബോട്ട് കണ്ടക്ടർ ആയ കഥാപാത്രമാണ് രാധാമണി. സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മാളവിക മേനോന്‍, ചാലി പാല, മുകുന്ദൻ, കെ പി എ സി ലളിത, അരുൺ നാരായണൻ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. ജിംഷി ഖാലിദ് ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് ലിജോ പോൾ, ഇതിനു സംഗീതം ഒരുക്കിയത് ഗോപി സുന്ദർ എന്നിവരാണ്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author