ഒരു ഹിന്ദു-ക്രിസ്ത്യന്‍ പ്രണയകഥ, സുന്ദറായി നാനി, ലീലയായി നസ്രിയ; അന്റെ സുന്ദരനിക്കി ടീസർ കാണാം..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാളികളുടെ പ്രീയപ്പെട്ട നായികാ താരവും ഫഹദ് ഫാസിലിന്റെ ഭാര്യയുമായ നസ്രിയ, ആദ്യമായി അഭിനയിച്ച തെലുങ്കു ചിത്രമാണ് അന്റെ സുന്ദരനിക്കി. വിവേക് ആത്രേയ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിലെ നായകനായി എത്തുന്നത് തെലുങ്കു സൂപ്പർ താരമായ നാനി ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ടീസർ ഇപ്പോൾ നേടിയെടുക്കുന്നത്. നേരത്തെ പ്രയർ ഓഫ് ലീല എന്ന പേരിൽ ഒരു വീഡിയോ പുറത്തു വിട്ടു കൊണ്ട് ഈ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചരുന്നു. ഈ വർഷം ജൂൺ പത്തിന് ആണ് അന്റെ സുന്ദരനിക്കി റിലീസ് ചെയ്യാൻ പോകുന്നത്. മൈത്രി മൂവി മേക്കേഴ്സ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും സംവിധായകൻ വിവേക് ആത്രേയ തന്നെയാണ്.

നാനി, നസ്രിയ ഫഹദ് എന്നിവരെ കൂടാതെ നാദിയ മൊയ്തു, ഹർഷ വർദ്ധന, സുഹാസ്, രാഹുൽ രാമകൃഷ്ണ, നരേഷ്, ശ്രീകാന്ത് അയ്യങ്കാർ, രോഹിണി, എൻ അളഗൻ പെരുമാൾ, അരുണ ഭിക്ഷു, തൻവി റാം, വിന്നി, ഹാരിക, നോമിന എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് വിവേക് സാഗർ ആണ്. നികേത് ബൊമ്മി റെഡ്‌ഡി കാമറ ചലിപ്പിച്ച ഈ ഈ ചിത്രത്തിന്റെ എഡിറ്റർ, രവി തേജ ഗിരിജാല ആണ്. ഒരു റൊമാന്റിക് കോമഡി ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ഇതിന്റെ ടീസർ നമ്മളോട് പറയുന്നത്. ലീല തോമസ് എന്ന കഥാപാത്രം യായി നസ്രിയ എത്തുമ്പോൾ, കസ്തുരി പൂർണ്ണ വെങ്കട് ശേഷ സായി പാവന രാമ സുന്ദര പ്രസാദ് എന്ന കഥാപാത്രം ആയാണ് നാനി എത്തുന്നത്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author