ഈ വർഷം പുറത്തിറങ്ങിയ ആദ്യ മോഹൻലാൽ ചിത്രമായ ‘നീരാളി’ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ബോളിവുഡിൽ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച മലയാളി കൂടിയായ അജോയ് വർമ്മയുടെ ആദ്യ മലയാള സംവിധാന സംരംഭം കൂടിയാണ് ‘നീരാളി’. മലയാള സിനിമയിലെ ഏറ്റവും മികച്ച സർവൈവൽ ത്രില്ലർ എന്നാണ് ചിത്രത്തെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. സിനിമ പ്രേമികളെ ഉടനീളം മുൾമുനയിൽ നിർത്തുന്ന രീതിയിലുള്ള ദൃശ്യാവിഷ്കാരമാണ് സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്. 32 വർഷങ്ങൾക്ക് ശേഷം നാദിയ മൊയ്ദു- മോഹൻലാൽ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ കുടുംബ പ്രേക്ഷകരെ ആകർഷിക്കാനും നീരാളിക്ക് സാധിച്ചു. രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുന്ന ചിത്രത്തിന് തീയറ്ററുകളിളുടെ എണ്ണത്തിനും വലിയ കോട്ടം സംഭവിച്ചിട്ടില്ല.
ആകാംക്ഷ… കൗതുകം…ഭയം..!ചലച്ചിത്രാനുഭവത്തിന്റെ വേറിട്ട കാഴ്ചയുമായെത്തിയ നീരാളിയുടെ ഒരു കിടിലൻ ടീസർSeeing is Believing..!Neerali Teaser
Posted by Neerali on Friday, July 20, 2018
പ്രേക്ഷകരെ വീണ്ടും ആവശത്തിലാഴ്ത്താൻ നീരാളിയുടെ മറ്റൊരു ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ നിഗൂഡതകൾ എല്ലാം തുറന്ന് കാണിക്കുന്ന ഒരു ടീസർ എന്ന് വിശേഷിപ്പിക്കാം. നീരാളി സിനിമയിൽ കൊരങ്ങനും ഏറെ പ്രാധാന്യം നൽകുന്നുണ്ട്, പല രംഗങ്ങളും ഏറെ കൗതുകതോടെയാണ് പ്രേക്ഷകർ നോക്കി കണ്ടത്. പുതിയ ടീസറിൽ സൂചിപ്പിക്കുന്ന പോലെ മോഹൻലാൽ- നാദിയ മൊയ്ദു എന്നിവരുടെ ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിലെ കെമിസ്‌ട്രി വളരെ കുറച്ചു നേരമുള്ളുവെങ്കിലും നീരാളിയും കാണാൻ സാധിക്കും. സാധാരണ നടന്മാരെ പോലെ ഹീറോയിസം ഒട്ടും തന്നെയില്ലാത്ത കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന് ടീസറിൽ നിന്ന് തന്നെയാണ് വ്യക്തമാണ്.സുരാജ് വെഞ്ഞാറമൂട്, പാർവതി നായർ, നാസർ, ദിലീഷ് പോത്തൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സാജു തോമസാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സിനിമയുടെ എഡിറ്റിംഗ് വർക്കുകൾ സംവിധായകൻ അജോയ് വർമ്മ തന്നെയാണ് കൈകാര്യം ചെയ്തിയിരിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് സ്റ്റീഫൻ ദേവസ്സിയാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സന്തോഷ് തുണ്ടിയിലാണ്. മൂൻഷൂട് എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.