ഇന്നലെ യുവ താരം നിവിൻ പോളിയുടെ ജന്മദിനം ആയിരുന്നു. അതോടൊപ്പം തന്നെ നിവിൻ പോളി നായകനായ കായംകുളം കൊച്ചുണ്ണി എന്ന ബ്രഹ്മാണ്ഡ ചിത്രം റിലീസ് ചെയ്യുകയും ഗംഭീര പ്രേക്ഷക പ്രതികരണം നേടിയെടുക്കുകയും ചെയ്തു. നിവിൻ പോളിക്കു ജന്മദിന സമ്മാനമായി അദ്ദേഹം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന മിഖായേൽ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഒരു ജന്മദിന സ്പെഷ്യൽ ടീസർ പുറത്തിറക്കിയത് ഇപ്പോൾ വലിയ ശ്രദ്ധയാണ് നേടിക്കൊണ്ടിരിക്കുന്നത്. ഈ ടീസറിലെ നിവിൻ പോളിയുടെ മാസ്സ് ലുക്കും കിടിലൻ ഡയലോഗും ആരാധകരെ ആവേശം കൊള്ളിക്കുകയാണ്. ഇതിലെ ഡയലോഗ് ഇപ്പോഴേ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. ദി ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടി ചിത്രം ഒരുക്കിയ ഹനീഫ് അദനി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിഖായേൽ.
Here i am officially launching the first teaser of "Mikhael" and wishing Nivin Pauly a very Happy Birthday#HaneefAdeni #AntoJoseph #Mikhael
Posted by Mammootty on Wednesday, October 10, 2018
തന്റെ ആദ്യ ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം ഷാജി പാടൂർ ഒരുക്കിയ മമ്മൂട്ടി ചിത്രമായ അബ്രഹാമിന്റെ സന്തതികൾക്കു തിരക്കഥ ഒരുക്കിയത് ഹനീഫ് അദനിയാണ്. അതുപോലെ ഇനി വരാനിരിക്കുന്ന മമ്മൂട്ടി- വിനോദ് വിജയൻ ചിത്രമായ അമീറിനും തിരക്കഥ രചിച്ചിരിക്കുന്നത് ഈ യുവ സംവിധായകൻ ആണ്. ആന്റോ ജോസെഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസെഫ് നിർമ്മിക്കുന്ന മിഖായേൽ അടുത്ത വർഷം ആദ്യം റിലീസ് ചെയ്യാൻ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. നിവിൻ പോളിയോടൊപ്പം യുവ താരം ഉണ്ണി മുകുന്ദനും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. ആക്ഷൻ മൂടുള്ള ഒരു ത്രില്ലർ ചിത്രമാണ് മിഖായേൽ എന്നാണ് സൂചന. ഗീതു മോഹൻദാസ് ചിത്രം മൂത്തൊൻ , ധ്യാൻ ശ്രീനിവാസൻ ഒരുക്കുന്ന ലവ് ആക്ഷൻ ഡ്രാമ എന്നിവയാണ് നിവിന്റേതായി ഇനി റിലീസ് ചെയ്യാൻ ഉള്ള ചിത്രങ്ങൾ.