ഒരു കുട്ടനാടൻ ബ്ലോഗിലെ ആദ്യ ഗാനം എത്തി; ആരാധകരെ ആവേശം കൊള്ളിച്ചു മെഗാസ്റ്റാർ മമ്മൂട്ടി..!!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഓണചിത്രമായ ഒരു കുട്ടനാടൻ ബ്ലോഗിലെ ആദ്യ വീഡിയോ സോങ് ഇന്ന് റിലീസ് ചെയ്തു. ഏലംപടി എലേലോ എന്ന് തുടങ്ങുന്ന ഈ ഗാനത്തിന്റെ സവിശേഷത മമ്മൂട്ടിയുടെ എനർജെറ്റിക് പെർഫോമൻസാണ്. കളർ ഫുൾ ആയ ദൃശ്യങ്ങളും രസകരമായ കൊറിയോഗ്രഫിയും ഈ ഗാനത്തിന്റെ മാറ്റു കൂട്ടുന്നു. ശ്രീനാഥ് ശിവശങ്കരൻ സംഗീതം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് അഭിജിത് കൊല്ലം, രഞ്ജിത്ത് ഉണ്ണി, ശ്രീനാഥ് ശിവശങ്കരൻ എന്നിവർ ചേർന്നാണ്. ഷിൻസൺ പൂവത്തിങ്കൽ ആണ് ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത്. എല്ലാത്തരം ആളുകൾക്കും ഇഷ്ട്ടപെടുന്ന തരത്തിൽ ഉള്ള നാടൻ പാട്ടിന്റെ രൂപത്തിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി ആരാധകരെ ആവേശം കൊള്ളിക്കുകയാണ് ഈ ഗാനം എന്ന് തന്നെ പറയാൻ സാധിക്കും.

പ്രശസ്ത തിരക്കഥ രചയിതാവായ സേതു ആദ്യമായി സംവിധാനം ചെയ്ത കുട്ടനാടൻ ബ്ലോഗ് അനന്ത വിഷന്റെ ബാനറിൽ മുരളീധരൻ , ശാന്ത മുരളീധരൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ലക്ഷ്മി റായ്, അനു സിതാര, ഷംന കാസിം എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ സണ്ണി വെയ്ൻ , ആദിൽ ഇബ്രാഹിം, സഞ്ജു ശിവറാം , ജേക്കബ് ഗ്രിഗറി, ഷഹീൻ സിദ്ദിഖ്, നെടുമുടി വേണു, സോഹൻ സീനുലാല് തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. പ്രദീപ് നായർ ആണ് കുട്ടനാടൻ ബ്ലോഗിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു. ഓഗസ്റ്റ് ഇരുപത്തിനാലിനു റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ ഓരോ പോസ്റ്ററുകളും സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടിയെടുക്കുന്നുണ്ട്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author