24 മണിക്കൂറിൽ ഒരു മില്യൺ കാഴ്ചക്കാരുമായി പുതിയ ചരിത്രം കുറിച്ച് ഒടിയൻ സോങ്..!

Advertisement

ഇന്നലെയാണ് പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഒടിയൻ എന്ന മോഹൻലാൽ ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തത്. ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് ഒടിയൻ ടീം പുറത്തു വിട്ടത്. യൂട്യൂബിൽ റിലീസ് ചെയ്ത ഈ വീഡിയോ ഇപ്പോൾ ഇരുപത്തിനാലു മണിക്കൂർ ആവുമ്പോഴും ട്രെൻഡിങ്ങിൽ ഒന്നാമത് ആണെന്ന് മാത്രമല്ല, 24 മണിക്കൂർ കൊണ്ട് ഒരു മില്യൺ വ്യൂസ് നേടി മലയാള സിനിമയിൽ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ആദ്യമായാണ് മലയാള സിനിമയിലെ ഒരു പാട്ടിന്റെ ലിറിക് വീഡിയോ ഇരുപത്തിനാലു മണിക്കൂർ കൊണ്ട് ഒരു മില്യൺ കാഴ്ചക്കാരെ യൂട്യൂബിൽ നിന്ന് നേടുന്നത്.

Advertisement

എം ജയചന്ദ്രൻ ഈണം നൽകിയ കൊണ്ടോരാം കൊണ്ടോരാം കൈതോല പായ കൊണ്ടോരാം എന്ന മനോഹരമായ മെലഡിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. റഫീഖ് അഹമ്മദ് വരികൾ എഴുതിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് സുദീപും ശ്രേയ ഘോഷാലും ചേർന്നാണ്. മോഹൻലാലിന്റെ മനോഹരമായ വോയിസ് കവറോടു കൂടിയാണ് ഈ ലിറിക് വീഡിയോ ആരംഭിക്കുന്നത്. ഈ ചിത്രത്തിൽ അഞ്ചു പാട്ടുകൾ ആണുള്ളത്. എം ജി ശ്രീകുമാർ, ശങ്കർ മഹാദേവൻ, മോഹൻലാൽ എന്നിവരും ഈ ചിത്രത്തിൽ പാടിയിട്ടുണ്ട്. ഏതായാലും മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും ഹിറ്റായ ഗാനമായി ഇതിനോടകം തന്നെ ഒടിയനിലെ ഈ ഗാനം മാറി കഴിഞ്ഞു. ഡിസംബർ പതിനാലിന് ആണ് ഒടിയൻ ലോകമെമ്പാടും റിലീസ് ചെയ്യുക. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിൽ മഞ്ജു വാര്യർ, പ്രകാശ് രാജ് എന്നിവരും അഭിനയിക്കുന്നുണ്ട്. ഹരികൃഷ്ണൻ ആണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close