പത്തു വർഷം മുൻപ് പൊന്നാടയണിയിച്ച ആളെ അങ്ങനെ മറക്കാൻ പറ്റോ; രസകരമായ ടീസറുമായി സത്യൻ അന്തിക്കാടിന്റെ മകൾ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

സൂപ്പർ ഹിറ്റ് സംവിധായകൻ സത്യൻ അന്തിക്കാട് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് മകൾ. ഒരിടവേളക്ക് ശേഷം സത്യൻ അന്തിക്കാട്- ജയറാം ടീം ഒന്നിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറം ആണ്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കുറച്ചു ദിവസം മുൻപ് റിലീസ് ചെയ്യുകയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആദ്യ ടീസർ കൂടി പുറത്തു വന്നിരിക്കുകയാണ്. വളരെ രസകരമായി ഒരുക്കിയിരിക്കുന്ന ഈ ടീസറിലൂടെ ചിത്രത്തിന്റെ താരനിരയിൽ ആരോക്കെ ഉണ്ടെന്നും വെളിപ്പെടുത്തുന്നു. ജയറാം, മീര ജാസ്മിൻ, ദേവിക സഞ്ജയ് എന്നിവർ പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ശ്രീനിവാസൻ, സിദ്ദിഖ്, ഇന്നസെന്റ്, നസ്ലെൻ, അൽത്താഫ് സലിം, ജയശങ്കർ, ഡയാന ഹമീദ്, മീര നായർ, ശ്രീധന്യ, നിൽജ ബേബി, ബാലാജി മനോഹർ എന്നിവരും അഭിനയിച്ചിരിക്കുന്നു.

സെൻട്രൽ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് പ്രശസ്ത ഛായാഗ്രാഹകൻ എസ് കുമാർ ആണ് കാമറ ചലിപ്പിച്ചത്. ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കെ രാജഗോപാൽ, ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് വിഷ്ണു വിജയ് എന്നിവരാണ്. ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുൽ രാജ് ആണ്. അച്ചുവിന്റെ ‘അമ്മ, രസതന്ത്രം, വിനോദയാത്ര, ഇന്നത്തെ ചിന്താവിഷയം, എന്നിവക്ക് ശേഷം സത്യൻ അന്തിക്കാട്- മീര ജാസ്മിൻ ടീം വീണ്ടും ഒന്നിക്കുന്നു എന്നതും, ഞാൻ പ്രകാശന് ശേഷം ദേവിക സഞ്ജയ് വീണ്ടും ഒരു സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ എത്തുന്നു എന്നതും പ്രേക്ഷകരുടെ പ്രതീക്ഷ വർധിപ്പിക്കുന്ന ഘടകങ്ങൾ ആണ്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author