സോഷ്യൽ മീഡിയയിൽ ഒടിയൻ കൊടുങ്കാറ്റു; പ്രേക്ഷകരെ ത്രസിപ്പിച്ചു കൊണ്ട് ഒടിയൻ ട്രൈലെർ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

അങ്ങനെ മലയാള സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന ഒടിയൻ എന്ന ബ്രഹ്മാണ്ഡ മോഹൻലാൽ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തു. കേരളത്തിലെ ചില തീയേറ്ററുകളിൽ ആണ് ഒടിയൻ ട്രൈലെർ ആദ്യം പ്രദർശിപ്പിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ സംസാര വിഷയമായിരിക്കുന്നതു ഒടിയൻ ട്രൈലെർ ആണ്. ഒരു കൊടുങ്കാറ്റു പോലെ ഒടിയൻ തരംഗം ഇപ്പോൾ മലയാള സിനിമാ പ്രേമികൾക്കിടയിൽ ആഞ്ഞടിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ആരാധകരേയും സിനിമാ പ്രേമികളെയും ഒരുപോലെ ത്രസിപ്പിക്കുന്ന ഒരു കിടിലൻ മാസ്സ് ട്രൈലെർ തന്നെയാണ് ഇപ്പോൾ ഒടിയന്റേതായി പുറത്തു വന്നിരിക്കുന്നത്. മോഹൻലാലിൻറെ രണ്ടു വ്യത്യസ്ത ഗെറ്റപ്പുകൾ നമ്മുക്ക് ട്രൈലറിൽ കാണാൻ സാധിക്കും.

Odiyan Official Trailer

Odiyan Official Trailer

Posted by Mohanlal on Tuesday, October 9, 2018

അതോടൊപ്പം തന്നെ കിടിലൻ ആക്ഷൻ രംഗങ്ങളും വി എഫ് എക്സ്ഉം തീപ്പൊരി ഡയലോഗുകളും കൂടി ചേർന്നപ്പോൾ പ്രേക്ഷകർ ഏവരും അക്ഷരാർത്ഥത്തിൽ രോമാഞ്ചം കൊണ്ടിരിക്കുകയാണ് എന്ന് തന്നെ പറയാം. ഇനി ഒടിയൻ കാണാൻ ഉള്ള കാത്തിരിപ്പിൽ ആണ് എല്ലാവരും. കായംകുളം കൊച്ചുണ്ണിയോടൊപ്പം ഒടിയൻ ട്രൈലെർ തിയേറ്ററിൽ ഉണ്ടാകും എന്നതും ആരാധകർക്ക് ആവേശം പകരുന്നു. വി എ ശ്രീകുമാർ മേനോൻ ഒരുക്കിയ ഈ ചിത്രം ഒരു മാസ്സ് ആൻഡ് ക്ലാസ് ഫാന്റസി ത്രില്ലെർ ആണ്. വി ഹരികൃഷ്ണൻ രചിച്ച ഈ ചിത്രത്തിൽ പ്രകാശ് രാജ് , മഞ്ജു വാര്യർ, നരെയ്ൻ എന്നിവരും അഭിനയിക്കുന്നു. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായി ഒരുക്കിയിരിക്കുന്ന ഒടിയൻ നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ഇത്രയും മികച്ച ഒരു ട്രൈലെർ മലയാള സിനിമയിൽ അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല എന്ന അഭിപ്രായമാണ് ഒടിയൻ ട്രൈലെർ കണ്ട ഓരോരുത്തരും പങ്കു വെക്കുന്നത്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author