ദുൽഖറിന്റെ റൊമാന്റിക് കോമഡി; ഹേ സിനാമിക ട്രൈലെർ എത്തി; വീഡിയോ കാണാം..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാളത്തിന്റെ യുവതാരം ദുൽഖർ നായക വേഷം ചെയ്ത ഏറ്റവും പുതിയ തമിഴ് ചിത്രത്തിന്റെ ട്രൈലെർ ഇന്ന് എത്തി. ഹേ സിനാമിക എന്ന് പേരിട്ടിരിക്കുന്ന ഈ റൊമാന്റിക് കോമഡി ചിത്രം സംവിധാനം ചെയ്തത് പ്രശസ്ത നൃത്ത സംവിധായിക കൂടിയായ ബ്രിന്ദ മാസ്റ്റർ ആണ്. ബ്രിന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ഹേ സിനാമിക. പ്രശസ്ത രചയിതാവ് മദൻ കർക്കി രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ നേരത്തെ തന്നെ പുറത്തു വരികയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിന്റെ ട്രൈലെർ കൂടി പുറത്തു വന്നിരിക്കുകയാണ്. മാർച്ച് മൂന്നിന് ആഗോള റിലീസ് ആയി എത്തുന്ന ഈ ചിത്രം ദുൽകർ ആരാധകർക്ക് ഒരു വിരുന്നായിരിക്കും എന്നാണ് ട്രൈലെർ സൂചിപ്പിക്കുന്നത്. വളരെ സ്റ്റൈലിഷ് ആയും റൊമാന്റിക് ആയും ദുൽഖർ എത്തുന്ന ഈ ചിത്രത്തിൽ രണ്ടു നായികമാരാണ് ഉള്ളത്. കാജൽ അഗർവാളും അദിതി റാവുവുമാണ് ഇതിലെ നായികാ വേഷങ്ങൾ ചെയ്തിരിക്കുന്നത്.

മദൻ കർക്കി വരികൾ രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ഗോവിന്ദ് വസന്ത ആണ്. നക്ഷത്ര നാഗേഷ്, മിർച്ചി വിജയ്, താപ്പ, കൗശിക്, അഭിഷേക് കുമാർ, പ്രദീപ് വിജയൻ കോതണ്ഡ രാമൻ, ഫ്രാങ്ക്, സൗന്ദര്യാ, ജെയിൻ തോംപ്സൺ, നഞ്ഞുണ്ടാൻ, രഘു, സംഗീത, ധനഞ്ജയൻ, യോഗി ബാബു എന്നിവരും അഭിനയിച്ചിരിക്കുന്നു ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചത് പ്രീത ജയരാമനും ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് രാധ ശ്രീധറുമാണ്. ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോയും വയാകോം മോഷൻ പിക്ചേഴ്സും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം മാർച്ച് മൂന്നിന് ദുൽഖറിന്റെ വേഫേറർ ഫിലിംസ് കേരളത്തിൽ റിലീസ് ചെയ്യും.

Did you find apk for android? You can find new Free Android Games and apps.
Share.

About Author