സിബിഐ അഞ്ചാം ഭാഗം; ടൈറ്റിലും ഫസ്റ്റ് ലുക്കും എത്തി; ഒപ്പം ആ കിടിലൻ സംഗീതവും; വീഡിയോ കാണാം..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മെഗാ സ്റ്റാർ മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രമാണ് എസ് എൻ സ്വാമി രചിച്ചു കെ മധു ഒരുക്കുന്ന സിബിഐ സീരീസിലെ അഞ്ചാം ഭാഗം. ഇതിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തു മുപ്പത്തിനാല് വർഷം തികഞ്ഞത് ഈ കഴിഞ്ഞ ഫെബ്രുവരി പതിനെട്ടിന് ആണ്. ഇപ്പോഴിതാ ഈ അഞ്ചാം ഭാഗത്തിന്റെ ടൈറ്റിൽ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒരു വീഡിയോ ആയി പുറത്തു വന്നിരിക്കുന്ന ഈ ടൈറ്റിൽ ലോഞ്ച്, മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആണ് പുറത്തു വിട്ടിരിക്കുന്നത്. സിബിഐ 5 ദി ബ്രെയിൻ എന്നാണ് ഈ ചിത്രത്തിന്റെ പേര്. ഈ ചിത്രത്തിൽ പ്രേക്ഷകരുടെ പ്രീയപ്പെട്ട സേതുരാമയ്യർ എന്ന സിബിഐ ഓഫീസർ ആയാണ് മമ്മൂട്ടി എത്തുന്നത്. ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് അഖിൽ ജോര്ജും എഡിറ്റിങ് ശ്രീകർ പ്രസാദുമാണ്. ജേക്സ് ബിജോയ് ആണ് ഇതിലെ കിടിലൻ തീം മ്യൂസിക്കിന്റെ പുതിയ വേർഷൻ ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടിയോടൊപ്പം രഞ്ജി പണിക്കർ, സായ്കുമാർ, സൗബിൻ ഷാഹിർ,മുകേഷ്, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ഇടവേള ബാബു, ആശാ ശരത്ത്, കനിഹ, മാളവിക മേനോൻ, അൻസിബ, മാളവിക നായർ, മായാ വിശ്വനാഥ്, സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, ജയകൃഷ്ണൻ, സ്വാസിക, സുരേഷ് കുമാർ, ചന്തു കരമന, സ്മിനു ആർട്ടിസ്റ്റ്, സോഫി എം ജോ, തണ്ടൂർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്ന ഈ ചിത്രം സംവിധായകൻ കെ മധുവും സ്വർഗ്ഗചിത്ര അപ്പച്ചനും ചേർന്നാണ് നിർമ്മിക്കുന്നത്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author