മരണ മാസ്സ് സോങ്ങുമായി അനിരുദ്ധ്;സൂപ്പർസ്റ്റാറിന്റെ പേട്ടയിലെ ആദ്യ ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

പേട്ട എന്ന കാർത്തിക് സുബ്ബരാജ്- രജനികാന്ത് ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോ ഇന്ന് റിലീസ് ചെയ്തു. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ഈ ഗാനം റിലീസ് ചെയ്തു മിനിട്ടുകൾക്കകം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറി കഴിഞ്ഞു. ആരും നൃതം വെച്ച് പോകുന്ന കട്ട ലോക്കൽ ഗാനമായി ആണ് അനിരുദ്ധ് ഈ ഗാനം ചിട്ട പെടുത്തിയിരിക്കുന്നത്. രജനികാന്തിന്റെ ഡയലോഗും ഈ ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു. കാർത്തിക് സുബ്ബരാജ് തന്നെ രചനയും നിർവഹിച്ച ഈ മാസ്സ് ആക്ഷൻ ചിത്രം പൊങ്കൽ റിലീസ് ആയി ആണ് എത്തുക.

സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ഈ ചിത്രത്തിൽ വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. മക്കൾ സെൽവൻ വിജയ് സേതുപതി, നവാസുദ്ധീന് സിദ്ദിഖി , ബോബി സിംഹ, സിമ്രാൻ, തൃഷ തുടങ്ങി ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരുപാട് താരങ്ങൾ ഈ ചിത്രത്തിൽ ഉണ്ട്. തിരു ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് വിവേക് ഹർഷൻ ആണ്. എന്തിരൻ 2 നേടുന്ന വമ്പൻ വിജയത്തിന് ശേഷം വരുന്ന ജനുവരിയിൽ രജനികാന്ത് പേട്ടയും ആയി എത്തുമ്പോൾ ആരാധകർ ഏറെ ആവേശത്തിലാണ്. വിന്റേജ് രജനികാന്തിനെ ആവും ഈ ചിത്രത്തിൽ കാണാൻ കഴിയുക എന്നാണ് സൂചന. ഈ അടുത്തകാലത്ത് നമ്മൾ കണ്ട അദ്ദേഹത്തിന്റെ ഏറ്റവും കിടിലൻ ലുക്ക് ആണ് പേട്ടയിൽ ഉള്ളത്. പിസ, ജിഗർത്തണ്ട. ഇരൈവി, മെർക്കുറി എന്നിവക്ക് ശേഷം കാർത്തിക് സുബ്ബരാജ് ഒരുക്കിയ ചിത്രമാണ് പേട്ട .

Did you find apk for android? You can find new Free Android Games and apps.
Share.

About Author