വീണ്ടും മനോഹരമായ മെലഡിയുമായി സുഷിൻ ശ്യാം; ഭീഷ്മ പർവ്വത്തിലെ പുതിയ ഗാനമെത്തി; വീഡിയോ കാണാം..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമായ ഭീഷ്മ പർവ്വം പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. അമൽ നീരദ് നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ഈ മാസ്സ് ചിത്രം രചിച്ചിരിക്കുന്നത് സംവിധായകനും ദേവദത് ഷാജി എന്ന പുതുമുഖവും ചേർന്നാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. സുഷിൻ ശ്യാം സംഗീതമൊരുക്കിയ ആകാശം പോലെ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. മനോഹരമായ ഈ മെലഡിക്ക് വരികൾ രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദും ഈ ഗാനം ആലപിച്ചിരിക്കുന്നത് ഹംസിക അയ്യർ, കപിൽ കപിലൻ എന്നിവർ ചേർന്നുമാണ്. ഈ ചിത്രത്തിലെ പറുദീസാ എന്നൊരു ഗാനവും നേരത്തെ റിലീസ് ചെയ്തിരുന്നു. നടൻ ശ്രീനാഥ് ഭാസിയാണ് ആ ഗാനം ആലപിച്ചത്.

സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, സുദേവ് നായർ, ഹാരിഷ് ഉത്തമൻ, അബു സലിം, അനഘ, അനസൂയ ഭരദ്വാജ്, വീണ നന്ദകുമാർ, ശ്രിന്ദ, ലെന, നദിയ മൊയ്‌ദു, കെ പി എ സി ലളിത, ജിനു ജോസഫ്, നെടുമുടി വേണു, ദിലീഷ് പോത്തൻ, ഫർഹാൻ ഫാസിൽ, നിസ്താർ സേട്ട്, മാല പാർവതി, കോട്ടയം രമേശ്, പോളി വത്സൻ, ധന്യ അനന്യ, റംസാൻ, ഷെബിൻ ബെൻസൺ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ സൂപ്പർ ഹിറ്റാണ്. മൈക്കൽ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഒരു മാസ്സ് എന്റെർറ്റൈനെർ ആയി ഒരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും എഡിറ്റ് ചെയ്തത് വിവേക് ഹർഷനുമാണ്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author