Wednesday, August 10

പ്രേക്ഷകരെ ഭീതിയിലാഴ്ത്തി മംമ്തയുടെ നീലി; റീവ്യൂ വായിക്കാം…

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മംമ്ത മോഹൻദാസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അൽത്താഫ് റഹ്മാനാണ് സംവിധാനം ചെയ്ത ചിത്രമാണ് നീലി. അമ്മയുടെയും മകളുടെയും ബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രം ഒരു ഹൊറർ കോമഡി ത്രില്ലർ ജോണറിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടി പുറത്തിറക്കിയ നീലിയുടെ ട്രെയ്‌ലർ സിനിമ പ്രേമികൾക്കിടയിൽ പ്രതീക്ഷകൾ വാനോളം ഉയർത്തിയിരുന്നു. കാത്തിരിപ്പിന് വിരാമമെന്നപ്പോലെ ചിത്രം ഇന്നാണ് പ്രദർശനത്തിനെത്തിയത്. ഒരു ഹൊറർ ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ റിലീസോട് കൂടിയെത്തിയ ചിത്രത്തിന് നല്ല വരവേൽപ്പ് തന്നെയാണ് ലഭിച്ചിരിക്കുന്നത്.

കൊച്ചിയിൽ ഒരു സ്പീച് തെറാപ്പിസ്റ്റിന്റെ ജോലി ചെയ്തിരുന്ന ലക്ഷ്മി തന്റെ മകളായ താരയോടൊപ്പം സ്വന്തം നാടായ കള്ളിയാങ്കട്ടേക്ക് എത്തുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. പിന്നീട് മകളെ ആരൊക്കെയോ ചേർന്ന് തട്ടിക്കൊണ്ടുപോകുന്നു, താരയെ കണ്ടുപിടിക്കാൻ നടത്തുന്ന ശ്രമത്തിനിടയിലാണ് നീലി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. എല്ലാ ശ്രമങ്ങളും പരാജയപ്പെടുമ്പോൾ ലക്ഷ്മിയെ സഹായിക്കാൻ എത്തുന്ന റെനി എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പ്രേത സാന്നിദ്ധ്യത്തെ കുറിച്ചു അന്വേഷണം നടത്തുന്നതും ആത്മാക്കളുടെ സാന്നിധ്യം മനസ്സിലാക്കാൻ സാധിക്കുന്ന ഉപകരണമായി നടക്കുന്ന ഒരു വ്യക്തിയായിട്ടാണ് ചിത്രത്തിൽ വേഷമിടുന്നത്. ഭീതിലാഴ്ത്തുന്ന രംഗങ്ങളും ഹാസ്യ രംഗങ്ങളും കോർത്തിണക്കിയാണ് ചിത്രം അവതരിച്ചിരിക്കുന്നത്. രണ്ടാം പകുതിയിൽ നന്മയുടെയും തിന്മയുടെയും ആത്മാക്കൾ തമ്മിലുള്ള പോരാട്ടമാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്.

Neeli Movie Poster Stills

നവാഗതനായ അൽത്താഫ് റഹ്മാന്റെ ഡയറക്ഷൻ മികച്ചതായിരുന്നു. ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത രീതിയുള്ള അവതരണമാണ് കാണാൻ സാധിക്കുക. ഹൊററിനൊപ്പം ഹാസ്യവും ഉൾപ്പെടുത്തിയപ്പോൾ പ്രേക്ഷകർക്ക് ഒരു വ്യതസ്ത സിനിമ അനുഭവം തന്നെ സമ്മാനിക്കുകയായിരുന്നു.നീലിയുടെ തിരക്കഥ രചിച്ചിരിക്കുന്നത് റിയാസ് മാറാത്തുവും മുനീർ മുഹമ്മദുണ്ണിയും ചേർന്നാണ്. ചിത്രത്തിലെ ഓരോ ഡയലോഗുകളും വളരെ മികച്ച രീതിയിൽ തന്നെയാണ് എഴുതിയിരിക്കുന്നത്.

Neeli Movie Stills

മംമ്ത മോഹൻദാസിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ചിത്രത്തിൽ കാണാൻ സാധിച്ചത്. നായക സാന്നിധ്യമില്ലാതെ ഒരു ലേഡി ഓറിയൻറ്റഡ് ചിത്രത്തിൽ സ്വാഭാവിക അഭിനയം തന്നെയാണ് മംമ്ത കാഴ്ചവെച്ചത്. അനൂപ് മേനോന്റെ തിരിച്ചു വരവ് എന്ന് വിശേഷിപ്പിക്കാവുന്ന പ്രകടനം, തനിക്ക് ലഭിച്ച റോൾ ഭംഗിയായി അവതരിപ്പിച്ചു. ബാബുരാജും, ശ്രീകുമാറും ഹാസ്യ രംഗങ്ങളിൽ കൈയടി നേടി, ഇരുവരുടെ കോംബിനാഷൻ രംഗങ്ങൾ തീയറ്ററിൽ ചിരിപടർത്തി.

Neeli Movie Poster

നീലിയിലെ ഗാനങ്ങൾ എല്ലാം ഒന്നിന് ഒന്ന് മികച്ചതായിരുന്നു. ശരത്താണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഓരോ ഫ്രെമുകളും പ്രേക്ഷകനെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നതായിരുന്നു,ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനോജ് പിള്ളയാണ്. അനാവശ്യ രംഗങ്ങൾ ഒന്നുമില്ലാതെ എഡിറ്റിംഗ് വർക്കുകളും സാജൻ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്.

Neeli Movie Poster

സാധാരണ മലയാള സിനിമയിൽ കണ്ടുമടുത്ത ഹൊറർ ചിത്രങ്ങളിൽ നിന്ന് ഏറെ വ്യതസ്തമാണ് ‘നീലി’. സാങ്കേതിക മികവിൽ തന്നെയാണ് ചിത്രം മുന്നിട്ട് നിൽക്കുന്നത്. പ്രേക്ഷകരെ ഞെട്ടിക്കുന്ന രംഗങ്ങൾ ചിത്രത്തിൽ ഉടനീളം ഉണ്ടെങ്കിലും ഹാസ്യ രംഗങ്ങളും ചിത്രത്തിന് മുതൽകൂട്ടായിരുന്നു. കുടുംബപ്രേക്ഷകർക്ക് തീയറ്ററിൽ പോയി കാണാവുന്ന ഒരു മികച്ച സൃഷ്ട്ടി തന്നെയാണ് ‘നീലി’.

Did you find apk for android? You can find new Free Android Games and apps.
Share.

About Author