Tuesday, November 30

ചിരിയുടെ പൊടിപൂരവുമായി ഹരിശ്രീ അശോകൻറെ ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി;

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ഇന്ന് മലയാളത്തിൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത നടനായ ഹരിശ്രീ അശോകൻ ആദ്യമായി സംവിധായകന്റെ തൊപ്പിയണിഞ്ഞ ഒരു ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി. ഹരിശ്രീ അശോകൻ സംവിധാനം ചെയ്യുന്നു എന്നത് തന്നെയായിരുന്നു ഈ ചിത്രത്തിന്റെ ഏറ്റവും വലിയ  ഹൈലൈറ്റ് എന്നും പറയാം. രഞ്ജിത്ത്,  എബിൻ  ,സനീഷ് എന്നീ നവാഗതർ   ചേർന്ന് തിരക്കഥയും സംഭാഷണങ്ങളും രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് എസ് സ്‌ക്വയർ സിനിമാസിന്റെ   ബാനറിൽ   എം ഷിജിത്, ഷഹീർ ഖാൻ  എന്നിവരാണ്. മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരന്ന ഈ ചിത്രം റിലീസിന് മുൻപേ തന്നെ രസകരമായ ഗാനങ്ങളിലൂടെയും ട്രൈലെർ, ടീസർ എന്നിവയിലൂടെയുമെല്ലാം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

മലേഷ്യയിൽ നിന്നാണ് ഈ ചിത്രത്തിന്റെ കഥ തുടങ്ങുന്നത്. അവിടെയുള്ള ബിസിനസ്സിൽ നേരിട്ട ചില പ്രശ്നങ്ങൾ മൂലം ഒരു ബിസിനസ്സുകാരൻ തന്റെ സ്വത്തുക്കൾ മുഴുവൻ വിറ്റു അത് മുഴുവൻ ഒരു ബാഗ് ഡയമണ്ടുകൾ ആക്കി നാട്ടിൽ എത്തുന്നു. എന്നാൽ നാട്ടിൽ വെച്ച് നടക്കുന്ന ഒരു അപകടത്തിൽ അയാളുടെ ഓര്മ നഷ്ട്ടപെടുകയും ആ ഡയമണ്ടുകൾ എവിടെ ആണെന്ന് ആർക്കും ഒരു ഐഡിയയും ഇല്ലാതെയാവുകയും ചെയ്യുന്നു. പിന്നീടാണ് പല പല വഴിത്തിരിവുകളിലൂടെ ഒരു കൂട്ടം സുഹൃത്തുക്കളുടെ ജീവിതത്തിലൂടെ ഈ ചിത്രം സഞ്ചരിക്കാൻ ആരംഭിക്കുന്നത്.
എൺപതുകളിലും തൊണ്ണൂറുകളിലും നമ്മൾ കണ്ടിട്ടുള്ള കോമഡി സിനിമകളുടെ പാതയിൽ ആണ് ഹരിശ്രീ അശോകൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. രഞ്ജിത്ത്,  എബിൻ  ,സനീഷ് എന്നിവർ ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് തിരക്കഥ രചിച്ചിരിക്കുന്നത് എന്ന് കഥാസന്ദർഭങ്ങളിൽ നിന്ന് വ്യകതമാണ്. ആ തിരക്കഥക്കു ഹരിശ്രീ അശോകൻ ചമച്ച ദൃശ്യ ഭാഷ എല്ലാത്തരം പ്രേക്ഷകരേയും രസിപ്പിക്കുന്നതുമാണ്. വളരെ കളർഫുൾ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കുന്നില്ല. മികച്ച ഹാസ്യ താരങ്ങളുടെ സാന്നിധ്യം ചിരിയുടെ മരുന്ന് പ്രേക്ഷകർക്ക് ആവോളം പകർന്നു നൽകുന്നുമുണ്ട്. ഒരു വിന്റേജ് കോമഡി സിനിമയുടെ ഫീലിൽ ആണ് ഹരിശ്രീ അശോകൻ എന്ന സംവിധായകൻ ഈ ചിത്രത്തെ മുന്നോട്ടു കൊണ്ട് പോയിരിക്കുന്നത്. ചിരിയും വിനോദവും മാത്രം പ്രതീക്ഷിച്ചു പോകുന്ന പ്രേക്ഷകർക്ക് അത് ആവോളം നല്കാൻ കഴിയുന്നുണ്ട് എന്നതാണ് ഈ ചിത്രത്തിന്റെ വിജയം. അതിലും വലുതായി അവർ ഒന്നും അവകാശപ്പെട്ടിരുന്നും ഇല്ല. പ്രിയദർശൻ, സിദ്ദിഖ്- ലാൽ സിനിമകൾ പിന്തുടർന്ന രീതിയിലൂടെ കഥ പറഞ്ഞ ഈ ചിത്രം അത്തരം ചിത്രങ്ങൾ ഇഷ്ട്ടപെടുന്ന പ്രേക്ഷകർക്ക് ഏറെ രസിക്കും.

ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്ത രാഹുൽ മാധവ്, ദീപക് പറമ്പൊൾ, ധർമജൻ ബോൾഗാട്ടി, ബിജു കുട്ടൻ, മനോജ് കെ ജയൻ, കലാഭവൻ  ഷാജോൺ, ഹരിശ്രീ അശോകൻ, സുരഭി സന്തോഷ്, മമിതാ ബൈജു, ടിനി ടോം, സലിം കുമാർ, സുരേഷ് കൃഷ്ണ, നന്ദു, ജാഫർ ഇടുക്കി , മാല പാർവതി, കുഞ്ചൻ, ബൈജു എന്നിവർ മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. നാദിർഷ, ഗോപി സുന്ദർ, അരുൺ രാജ് എന്നിവർ ഒരുക്കിയ ഗാനങ്ങൾ ആവേശം സമ്മാനിച്ചപ്പോൾ ആൽബി ആന്റണി നൽകിയ ദൃശ്യങ്ങൾ ഒരു ആഘോഷ ചിത്രത്തിന് ചേരുന്നതായിരുന്നു. രതീഷ് രാജിന്റെ എഡിറ്റിംഗും ചിത്രത്തെ മുഷിപ്പിക്കാതെ വേഗതയിൽ  മുന്നോട്ടു പോകുന്നതിനു സഹായിച്ചിട്ടുണ്ട്. 

ആദ്യാവസാനം പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ എന്ന് ഈ ചിത്രത്തെ നമ്മുക്ക് വിശേഷിപ്പിക്കാം. പ്രതീക്ഷയുടെ അമിത ഭാരം തലയിൽ എടുക്കാതെ എല്ലാം മറന്നു റിലാക്സ് ആവാനും കുറെ സമയം ചിരിക്കാനും നിങ്ങൾ തയ്യാറാണെങ്കിൽ ഈ ചിത്രം നിങ്ങളെ സംതൃപ്തരാക്കും എന്നുറപ്പാണ്. 

Did you find apk for android? You can find new Free Android Games and apps.

MOVIE RATING

7.0
  • Direction 7
  • Artist Performance 7
  • Script 7
  • Technical Side 7
  • User Ratings (38 Votes) 5.8
Share.

About Author

mm