ബസ് ഡ്രൈവര്‍ പണി നിര്‍ത്താന്‍ അച്ഛനെ നിര്‍ബന്ധിച്ചിട്ടില്ല; വെളിപ്പെടുത്തി യാഷ്..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

കെ ജി എഫ് എന്ന ചിത്രം കൊണ്ട് ഇന്ത്യൻ മുഴുവൻ പോപ്പുലർ ആയി മാറിയ കന്നഡ സൂപ്പർ താരമാണ് യാഷ്. ഇപ്പോൾ കെ ജി എഫ് 2 റിലീസ് ചെയ്തു മെഗാ ബ്ലോക്ക്ബസ്റ്റർ റിപ്പോർട്ട് വന്നതോടെ ഒരു പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ എന്ന ലെവലിലേക്കു യാഷ് ഉയർന്നു കഴിഞ്ഞു. സീരിയൽ നടനായി വന്നാണ് യാഷ് സിനിമയിൽ എത്തിയതും ഇന്ന് കാണുന്ന സൂപ്പർ താര പദവിലേക്കു വന്നതും. എന്നാൽ ബസ് ഡ്രൈവറായിരുന്ന തന്റെ അച്ഛന്‍ അരുണ്‍ കുമാര്‍, താൻ സിനിമ നടനായിട്ടും ബസ് ഡ്രൈവർ ആയുള്ള ജോലി നിര്‍ത്താന്‍ തയാറായിരുന്നില്ല എന്ന് വെളിപ്പെടുത്തുകയാണ് യാഷ്. അച്ഛന്‍ ആ ജോലി ഇഷ്ടപ്പെട്ടിരുന്നു എന്ന് പറഞ്ഞ യാഷ്, അത് നിര്‍ത്താനായി താന്‍ അച്ഛനെ നിര്‍ബന്ധിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് യാഷ് ഇത് തുറന്നു പറയുന്നത്.

എന്നാൽ ഒരു മകനെന്ന നിലയില്‍ അച്ഛന്‍ വിശ്രമിക്കണമെന്നും റിലാക്‌സ് ചെയ്തിരിക്കണമെന്നും തനിക്കു ആഗ്രഹം ഉണ്ടെന്നും, കാരണം അദ്ദേഹം തനിക്കു വേണ്ടി ഒരുപാട് കഷ്ടപെട്ടിട്ടുണ്ടെന്നും യാഷ് പറയുന്നു. ഞാനെന്റെ ജോലി ചെയ്യട്ടെ നീ നിന്റേത് ചെയ്യൂ എന്ന് അദ്ദേഹം തന്നോട് പറഞ്ഞത് എന്നും യാഷ് ഓർത്തെടുക്കുന്നു. നമ്മള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യുമ്പോഴാണ് അത് ആസ്വദിക്കാനാവുന്നത് എന്നും അച്ഛന് ആ ജോലി ഒരുപാട് ഇഷ്ടമായാൽ തന്നെ അത് ചെയ്തില്ലെങ്കിൽ അദ്ദേഹത്തിന് ബോറടിക്കുമെന്നും യാഷ് പറയുന്നു. അവസാനം തന്റെ സഹോദരിക്ക് കുഞ്ഞ് ഉണ്ടായപ്പോള്‍, അവനൊപ്പം സമയം ചെലവഴിക്കാന്‍ ഉള്ള താല്പര്യം കാരണമാണ് അച്ഛൻ തന്റെ ജോലി നിർത്തിയത് എന്നും യാഷ് വെളിപ്പെടുത്തി. ഒരു ലോറി ഡ്രൈവർ ആയി തുടങ്ങി, ശേഷം സര്‍ക്കാര്‍ ജോലിയില്‍ കയറിയതും പിന്നീട് ബി.എം.റ്റി.സി ഡ്രൈവറായതും അച്ഛനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ് എന്ന് പറഞ്ഞ യാഷ്, ആ മേഖലയില്‍ നിന്നും അച്ഛന് അവാര്‍ഡുകളും മെഡലുകളും ലഭിച്ചിട്ടുണ്ട് എന്നും പറഞ്ഞു. അച്ഛന്റെ കഠിനാധ്വാനവും ബസ് ഡ്രൈവര്‍ ആയുള്ള ജോലി കൊണ്ടുമാണ് താൻ ഇന്ന് കാണുന്ന നിലയിൽ എത്തിയതെന്നും യാഷ് കൂട്ടിച്ചേർത്തു.

ഫോട്ടോ കടപ്പാട്: ഫേസ്ബുക്

Did you find apk for android? You can find new Free Android Games and apps.
Share.

About Author