പ്രളയ ബാധിതരെ സഹായിക്കാൻ വേണ്ടി കല്യാണം പോലും മാറ്റി വെച്ച് രാജീവ് പിള്ളൈ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

പ്രളയ ബാധിതരെ സഹായിക്കാൻ സർവ്വതും മറന്നു മുന്നിട്ടിറങ്ങിയിരിക്കുകയാണ് കേരളാ ജനത. സിനിമ താരങ്ങളും രാഷ്ട്രീയ നേതാക്കളൂം ചെറുപ്പക്കാരും സോഷ്യൽ മീഡിയയും കേരളത്തിന്റെ അതിജീവനത്തിനായി തങ്ങളെ കൊണ്ട് ചെയ്യാവുന്ന സഹായങ്ങൾ എല്ലാം തന്നെ ചെയ്യുകയാണ്. മലയാളത്തിലെ സിനിമാ താരങ്ങൾ ഓരോരുത്തരും സാമ്പത്തികമായും അല്ലാതെയും മറ്റുള്ളവർക്ക് വേണ്ടി സഹായങ്ങൾ എത്തിക്കുകയാണ്. പ്രശസ്ത സിനിമാ താരവും മോഡലുമായ രാജീവ് പിള്ളൈ പ്രളയ ബാധിതരെ സഹായിക്കാൻ വേണ്ടി തന്റെ കല്യാണം പോലും മാറ്റി വെച്ച് കഴിഞ്ഞു. ആദ്യം സഹായവും അതിജീവനവും, എന്നിട്ടു മതി കല്യാണവും കുടുംബ ജീവിതവുമൊക്കെ എന്ന നിലപാടിൽ ആണ് രാജീവ് പിള്ളൈ.

തന്റെ ജന്മഗ്രാമമായ, തിരുവല്ലക്കു അടുത്തുള്ള, നന്നൂർ ഗ്രാമം പ്രളയത്തിൽ അകപെട്ടപ്പോൾ സുഹൃത്തുക്കളുമൊത്തു ഊണും ഉറക്കവും ഉപേക്ഷിച്ചു രക്ഷാ പ്രവർത്തനത്തിനിറങ്ങി രാജീവ് പിള്ള. 48 മണിക്കൂർ ആണ് തുടർച്ചയായി അദ്ദേഹം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. അദ്ദേഹവും സുഹൃത്തുക്കളും ചേർന്ന് ഒരുപാട് ജീവനുകളെയാണ് രക്ഷപ്പെടുത്തിയെടുത്തത്. തങ്ങളുടെ ഗ്രാമത്തിൽ തങ്ങൾ താമസിക്കുന്ന ചെറിയ ഭാഗം മാത്രമേ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെട്ടുള്ളൂ എന്നും, റെസ്ക്യൂ ബോട്ടിനോ, സൈന്യത്തിനോ വേണ്ടി കാത്തിരിക്കാൻ സമയമൊന്നും ഉണ്ടായിരുന്നില്ല എന്നത് കൊണ്ട് തന്നെ തങ്ങൾ കുറച്ചു ചെറുപ്പക്കാർ ഇറങ്ങിയാണ് രക്ഷാപ്രവർത്തനം നടത്തിയത് എന്നും രാജീവ് പറയുന്നു. കല്യാണം ഇനി വളരെ ചെറിയ ചടങ്ങായി മാത്രമേ നടത്താൻ ഉദ്ദേശമുള്ളൂ എന്നും രാജീവ് പിള്ളൈ മാധ്യമങ്ങളോട് പറഞ്ഞു. ഒരുപാട് പേരെ സഹായിക്കാൻ സാധിച്ചതിൽ വലിയ സന്തോഷം ഉണ്ടെന്നും മറ്റുള്ളവരെ സഹായിക്കുമ്പോൾ നമ്മുക്ക് ലഭിക്കുന്ന സന്തോഷവും സമാധാനവും വേറെ എന്ത് ചെയ്താലും കിട്ടില്ലെന്നും രാജീവ് പിള്ളൈ പറയുന്നു.

Did you find apk for android? You can find new Free Android Games and apps.
Share.

About Author