തെലുങ്ക് ഇൻഡസ്ട്രിയിൽ മെഗാസ്റ്റാർ മമ്മൂട്ടിക്ക് വമ്പൻ വരവേൽപ്പ്; വീഡിയോ കാണാം.

Advertisement

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘അബ്രഹാമിന്റെ സന്തതികൾ’ കേരളത്തിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. നവാഗതനായ ഷാജി പടൂർ സംവിധാനം ചെയ്ത ചിത്രത്തിന്റെ വിജയാഘോഷത്തിന് ശേഷം മമ്മൂട്ടി ഇന്നലെ തന്റെ പുതിയ ചിത്രത്തിൽ ജോയിൻ ചെയ്തു. 26 വർഷങ്ങൾക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും തെലുഗിൽ നടനായി പ്രത്യക്ഷപ്പെടാൻ തയ്യാറെടുക്കയാണ്. ഹെലികോപ്റ്റർ ദുരന്തത്തിൽ മരണമടഞ്ഞ ആന്ധ്രയിലെ ചീഫ് മിനിസ്റ്റർ വൈ. എസ് രാജശേഖർ റെഡ്‌ഡിയുടെ രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന ചിത്രമാണ് ‘യാത്ര’. മഹി രാഘവ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 1992ൽ കെ. വിശ്വനാഥ് സംവിധാനം ചെയ്ത ‘സ്വാതി കിരണമാണ് മമ്മൂട്ടി അവസാനമായി തെലുങ്കിൽ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ചിത്രം.

Advertisement

ഇന്നലെയാണ് ‘യാത്ര’ യുടെ ഷൂട്ടിംഗ് ആരംഭിച്ചത്. ആന്ധ്രയിൽ മമ്മൂട്ടിക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്, നൃത്തചുവടുകളോട് കൂടി മമ്മൂട്ടി ചിത്രങ്ങളിലെ സംഭാഷങ്ങളും ഗാനങ്ങളും ഉൾപ്പെടുത്തി ഒരു മലയാള നടന് സ്വപ്നം കാണാവുന്നതിലും അപ്പുറമായിരുന്നു ആ സ്വീകരണം. 40 ദിവസമാണ് മമ്മൂട്ടി ‘യാത്ര’ ക്കായി മാറ്റി വെച്ചിരിക്കുന്നത്. ചിത്രത്തിൽ സബിത ഇന്ദ്ര റെഡ്‌ഡിയായി സുഹാസിനി വേഷമിടും, അതുപോലെ ഭൂമിക മമ്മൂട്ടിയുടെ മകളായി ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യും. ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ കുറിച്ചു ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. തമിഴ് നടൻ സൂര്യ ഒരു പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്യും എന്ന് സൂചനയുണ്ട്. ‘യാത്ര’ യുടെ ചിത്രീകരണം 6 മാസങ്ങൾകൊണ്ട് പൂർത്തിയാക്കാനും അടുത്ത വർഷം ജനുവരിയിൽ പ്രദർശനത്തിനെത്തിക്കാനാണ് സംവിധായകൻ മഹി രാഘവ് പരിശ്രമിക്കുന്നത്. 70എം.എം എന്റർടൈന്മെന്റ്സിന്റെ ബാനറിൽ വിജയ് ചില്ലയും ഷാസി ദേവറെഡ്‌ഡിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close