വില്ലനെ കാണാൻ വിശാൽ നാളെ അനന്തപുരിയിൽ

Advertisement

മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ ചിത്രമായ വില്ലൻ നാളെ ഇന്ത്യ മുഴുവൻ പ്രദർശനത്തിന് എത്തുകയാണ്. ഈ ബിഗ് ബജറ്റ് ക്രൈം ത്രില്ലറിലൂടെ തമിഴ് നടൻ വിശാൽ മലയാള സിനിമയിൽ അരങ്ങേറുകയാണ്. റോക്ക് ലൈൻ വെങ്കടേഷ് നിർമ്മിച്ച ഈ ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും വലിയ റിലീസ് ആയാണ് എത്തുന്നത്.

150 ഇൽ അധികം ഫാൻസ്‌ ഷോകൾ ഒരുക്കി റെക്കോർഡ് സൃഷ്ട്ടിച്ച വില്ലന്റെ ആദ്യ ദിവസത്തെ ടിക്കറ്റുകൾ മുഴുവൻ ഇപ്പോഴേ വിറ്റഴിഞ്ഞു കഴിഞ്ഞു. ടിക്കറ്റിനായുള്ള വമ്പൻ ഡിമാൻഡ് കാരണം ഇപ്പോൾ തന്നെ ഏകദേശം അൻപതോളം എക്സ്ട്രാ ഷോസും ആഡ് ചെയ്തു കഴിഞ്ഞു.

Advertisement

ഇപ്പോൾ ലഭിക്കുന്ന പുതിയ വിവരം അനുസരിച്ചു തന്റെ ആദ്യ മലയാള ചിത്രം കേരളത്തിലെ പ്രേക്ഷകരോടൊപ്പം കാണാൻ വിശാൽ തിരുവനന്തപുരത്തു എത്തുകയാണ് നാളെ. തിരുവനന്തപുരം ഏരീസ് പ്ലെക്സിൽ ആയിരിക്കും വിശാൽ ചിത്രം കാണുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഈ ചിത്രം തമിഴ് നാട്ടിലും , ആന്ധ്ര-തെലങ്കാന സംസ്ഥാനങ്ങളിലും നാളെ റിലീസ് ഇല്ല. ചിത്രത്തിന്റെ തമിഴ്- തെലുങ്ക് വേർഷനുകൾ അടുത്ത മാസം തമിഴ് നാട്ടിലും തെലുങ്കു സംസ്ഥാനങ്ങളിലും റിലീസ് ഉള്ളത് കൊണ്ടാണ് നാളെ അവിടെ മലയാളം വേർഷൻ റിലീസ് ഇല്ലാത്തതു. ഇന്നലെ ചെന്നൈയിൽ നടന്ന പ്രിവ്യു ഷോ കണ്ടു തമിഴ് സംവിധായകരായ മിസ്കിൻ, ലിംഗുസ്വാമി, തിരു എന്നിവർ മികച്ച അഭിപ്രായമാണ് ചിത്രത്തെ കുറിച്ചും മോഹൻലാൽ- വിശാൽ കോമ്പിനേഷനെ കുറിച്ചും പ്രകടിപ്പിച്ചിട്ടുള്ളത്.

ഇരുപതു കോടി ബഡ്ജറ്റിൽ നിർമ്മിച്ച ഈ ചിത്രം ഇതിനോടകം തന്നെ പതിമൂന്നു കോടി രൂപ പ്രീ-റിലീസ് ബിസിനസ് നടത്തി സുരക്ഷിതമായി കഴിഞ്ഞു. തെലുങ്ക് നടൻ ശ്രീകാന്ത്, രാശി ഖന്ന, തമിഴ് നടി ഹൻസിക , മഞ്ജു വാര്യർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close