അമ്മയും WCCയും എനിക്ക് ഒരു വിഷയമേയല്ല; എന്റെ വീട്ടിലെ റേഷനരിയാണ് എന്റെ വിഷയം

Advertisement

സ്വഭാവിക അഭിനയംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടനായകനായി മാറിയ വ്യക്തിയാണ് വിനായകൻ. ഹാസ്യ നടനായും, സഹനടനായും വർഷങ്ങളോളം മലയാള സിനിമയിൽ അദ്ദേഹം ഭാഗമായിരുന്നു. രാജീവ് രവി സംവിധാനം ചെയ്ത ‘കമ്മട്ടിപാടം’ എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെ കരിയറിൽ തന്നെ വഴിത്തിരിവായി മാറിയത്. ഗംഗ എന്ന കഥാപാത്രമായി വിനായകൻ ജീവിക്കുകയായിരുന്നു. മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് കഴിഞ്ഞ കൊല്ലം അദ്ദേഹതത്തെ തേടിയത്തി. വിനായകന്റെ അവസാനമായി പുറത്തിറങ്ങിയ ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന ചിത്രത്തിലും സിനിമ പ്രേമികൾക്ക് മറ്റൊരു മികച്ച പ്രകടനം വിനായകനിൽ നിന്ന് കാണാൻ സാധിച്ചു. ലീല സന്തോഷ് സംവിധാനം ചെയ്യുന്ന ‘കരിന്തണ്ടൻ’ എന്ന ചിത്രമാണ് വിനായകന്റെ അണിയറയിൽ ഒരുങ്ങുന്നത്.

സമൂഹ മാധ്യമങ്ങളിൽ അമ്മ സംഘടനയും, WCC യുമാണ് ഇപ്പോൾ ചർച്ച വിഷയം. അടുത്തിടെ ഒരു അഭിമുഖത്തിൽ ഇത്തരം സംഘടകനകളെ ഭയക്കുന്നുണ്ടോ എന്ന് വിനായകനോട് ചോദിക്കുകയുണ്ടായി. സിനിമ മേഖലയിലെ ഒരു സംഘടനയുമായി തനിക്ക് ബന്ധമില്ലെന്നും അവരെ ഒരു തരത്തിലും താൻ ഭയക്കുന്നില്ല എന്നുമായിരുന്നു വിനായകന്റെ മറുപടി. ഇതുവരെ രണ്ട് സംഘടനയിലെ അംഗങ്ങളും തന്നോടൊപ്പം അഭിനയിക്കാൻ കഴിയില്ലെന്ന് പറഞ്ഞിട്ടില്ല എന്നായിരുന്നു വിനായകന്റെ വാദം. അമ്മയുടെ ഭാഗമാകണമെന്ന് അടുത്ത കാലത്ത് താൻ ആഗ്രഹിച്ചിരുന്നുവെന്നും പക്ഷെ പെട്ടന്ന് ഉണ്ടായ വിവാദങ്ങൾ തന്നെ പിന്നോട്ട് വലിച്ചുവെന്നും എല്ലാം കലങ്ങി തെളിഞ്ഞതിന് ശേഷം അമ്മയിൽ ഭാഗമാവുമെന്നും താരം അഭിപ്രായപ്പെട്ടു. അമ്മയെന്ന സംഘടനയെ താൻ പൊളിക്കാൻ ഉദ്ദേശിക്കുന്നില്ലയെന്നും ഒരു ജനാധ്യാപത്യ മര്യാദ വേണമെന്നും താരം കൂട്ടിച്ചേർത്തു. ഒരു പെണ്കുട്ടി ആക്രമിക്കെപ്പെട്ടു എന്ന് അറിഞ്ഞാൽ ഏതൊരു പൗരന്റെ പോലെ താനും ആ പെണ്കുട്ടിക്കൊപ്പമാണ് നിൽക്കുക എന്ന പ്രസ്താവനായാണ് താൻ മുമ്പും പറഞ്ഞിട്ടുള്ളതെന്ന് വിനായകൻ പറയുകയുണ്ടായി. അമ്മ സംഘടന തകർക്കണം എന്ന ആഗ്രഹമൊന്നും തന്നിക്കില്ലയെന്നും വീട്ടിലെ റേഷൻ അരി മാത്രമാണ് തന്റെ വിഷയമെന്ന് വിനായകൻ വ്യക്തമാക്കി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close