മോഹൻലാലിന്റെ വിസ്മയപ്രകടത്തിന്റെ ചിറകിലേറി വില്ലൻ കുതിക്കുന്നു

Advertisement

കഴിഞ്ഞ ദിവസം കേരളത്തിലെ തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ബി ഉണ്ണികൃഷ്ണൻ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമാണ് വില്ലൻ. ഒരു ഇമോഷണൽ ത്രില്ലർ ആയി ഒരുക്കിയ ഈ ചിത്രം ഇപ്പോൾ പ്രേക്ഷകരുടെ പ്രശംസയേറ്റു വാങ്ങിക്കൊണ്ടു മുന്നേറുകയാണ്.

മോഹൻലാൽ നടത്തിയ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് പറയാം. മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പെർഫോമൻസുകളുടെ കൂട്ടത്തിൽ ചേർത്ത് വെക്കാവുന്ന പ്രകടനങ്ങളിൽ ഒന്ന് എന്നാണ് മാത്യു മാഞ്ഞൂരാൻ എന്ന കഥാപാത്രമായി മോഹൻലാൽ നടത്തിയ അത്ഭുതകരമായ പ്രകടനത്തെ നിരൂപകരും സിനിമ പ്രേമികളും വിശേഷിപ്പിക്കുന്നത്.

Advertisement

അണ്ടർ ആക്ടിങ് എന്ന അഭിനയ സങ്കേതത്തിന്റെ ഏറ്റവും മികച്ച ദൃഷ്ടാന്തമായി ചൂണ്ടി കാണിക്കാവുന്ന പ്രകടനമാണ് മോഹൻലാൽ വില്ലനിൽ നൽകിയത്. അഭിനയ വിദ്യാർത്ഥികൾക്ക് എക്കാലത്തെയും വലിയ ഒരു പാഠപുസ്തകം ആകാവുന്ന പ്രകടനമാണ് മോഹൻലാൽ നൽകിയത്.

വളരെ സൂക്ഷ്മമായ രീതിയിൽ ഇമോഷൻസ് പ്രേക്ഷകരുടെ മനസ്സിലേക്ക് എത്തിക്കുന്ന തരത്തിലാണ് മോഹൻലാൽ മാത്യു മാഞ്ഞൂരാൻ ആയി മാറിയത്. തന്റെ മൗനം കൊണ്ട് പോലും പ്രേക്ഷകരുടെ മനസ്സുകളോട് സംവദിച്ച മോഹൻലാൽ, അർത്ഥ ഗർഭമായ ചിരികളിലൂടെയും കണ്ണുകളുടെ ചെറു ചലനങ്ങൾ കൊണ്ട് പോലും നൽകിയ ഭാവ പ്രപഞ്ചം അവിശ്വസനീയമായിരുന്നു. അണ്ടർ ആക്റ്റിംഗിൽ തന്നെ വെല്ലാൻ ഇന്ത്യൻ സിനിമയിൽ ഇന്നാരും ഇല്ലെന്നു ഒരിക്കൽ കൂടി അടിവരയിട്ടു പറയുകയാണ് മോഹൻലാൽ ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ.

ചിരിയും കണ്ണീരും സമന്വയിപ്പിച്ച രംഗങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച മോഹൻലാൽ ചില രംഗങ്ങളിൽ തന്റെ ഭാവ പ്രകടനകളിലൂടെയും ശരീര ഭാഷയിലൂടെയും കഥാപാത്രത്തിന് നൽകിയ തീവ്രത ഇന്ത്യൻ സിനിമയിലെ മറ്റൊരു നടനും കൊണ്ട് വരാൻ കഴിയില്ല എന്നും നമ്മുക്ക് നിസംശയം പറയാൻ സാധിക്കും.

ഒരേ സമയം സ്റ്റൈലിഷ് ആയും ക്ലാസ് ആയും അഭിനയിച്ച മോഹൻലാൽ മാത്യു മാഞ്ഞൂരാൻ എന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ വൈകാരിക തലങ്ങൾ അഭിനയിച്ചു ഫലിപ്പിച്ചത് അനായാസം എന്ന വാക്കിനെ പോലും കൊതിപ്പിക്കുന്ന അനായാസതയോടെയായിരുന്നു. ഒരുപക്ഷെ, കഴിഞ്ഞ കുറച്ചു വർഷത്തിനിടെ നമ്മുക്ക് മോഹൻലാലിൽ നിന്ന് ലഭിച്ച ഏറ്റവും മികച്ച പ്രകടനം ആയിരുന്നു വില്ലനിലെ മാത്യു മാഞ്ഞൂരാൻ.

പ്രേക്ഷകരുടെ മനസ്സിനെ സ്പർശിച്ചു കൊണ്ട്, മോഹൻലാൽ എന്ന താരത്തിലുപരി അദ്ദേഹത്തിലെ വിസ്‍മയിപ്പിക്കുന്ന അഭിനയ പ്രതിഭയെ ഉപയോഗിക്കാൻ സംവിധായകൻ ബി ഉണ്ണികൃഷ്ണന് കഴിഞ്ഞതാണ് ഈ ചിത്രത്തെ ഒരു വ്യത്യസ്ത സിനിമാനുഭവം ആക്കി മാറ്റുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close