Tuesday, June 6

വിജയ് എന്ന താരബിംബം; കഥകള്‍ വെളിപ്പെടുത്താൻ പിതാവ് എസ്.എ. ചന്ദ്രശേഖര്‍..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ഇന്ന് തമിഴകത്തെ ഏറ്റവും വലിയ സൂപ്പർ താരമാണ് ദളപതി വിജയ്. തമിഴ് നാട് രാഷ്ട്രീയവും സിനിമയും തമ്മിൽ വളരെയധികം ബന്ധപെട്ടു കിടക്കുന്നത് കൊണ്ട് തന്നെ വിജയ് രാഷ്ട്രീയത്തിൽ പ്രവേശിക്കുമോ എന്നതും അവിടുത്തെ ഒരു വലിയ ചർച്ച ആണ്. ഈ വിഷയത്തിൽ വിജയ്‌യുടെ കുടുംബത്തിൽ തന്നെ വലിയ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ള കാര്യങ്ങൾ പുറത്തു വന്നിരുന്നു. പ്രധാനമായും വിജയ്‌യുടെ അച്ഛനും വിജയ്‍യും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് വലിയ രീതിയിൽ പുറത്തു വന്നിട്ടുള്ളതു. എസ് എ ചന്ദ്രശേഖർ ആണ് വിജയ്‌യുടെ അച്ഛൻ. തമിഴ് സിനിമയിൽ സംവിധായകൻ, രചയിതാവ്, നിർമ്മാതാവ്, നടൻ എന്നീ നിലകളിൽ ഒക്കെ ജോലി ചെയ്തു പ്രശസ്തനായ വ്യക്തിയാണ് ചന്ദ്രശേഖർ.

അദ്ദേഹം ഇപ്പോൾ ആത്മകഥ എഴുതാൻ പോവുകയാണ് എന്നും യുട്യൂബ് വിഡിയോയായാണ് ആത്മകഥ പുറത്തിറക്കുന്നത് എന്ന റിപ്പോർട്ടുകളുമാണ് പുറത്തു വരുന്നത്. യാര് ഇന്ത എസ്എഎസി എന്ന യുട്യൂബ് ചാനലില്‍ കൂടി വിജയ് എന്ന താരബിംബത്തിനു പിന്നിലുള്ള എല്ലാ കഥകളും വെളിപ്പെടുത്തും എന്നാണ് അദ്ദേഹം പറയുന്നത്. മനോരമ ന്യൂസിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. വിജയ്‌യുമായുള്ള പിണക്കത്തെ കുറിച്ചും തുറന്നു പറയും എന്ന് കൂട്ടിച്ചേർത്ത അദ്ദേഹം, രാഷ്ട്രീയപ്രവേശന വിഷയത്തില്‍ ഒടുവില്‍ വിജയ് തന്റെ നിലപാടിനൊപ്പമെത്തിയോ എന്ന കാര്യം വിജയ്‌യോടു ആണ് ചോദിക്കേണ്ടത് എന്നും പറയുന്നു. തന്റെ ഭാര്യ, മകന്‍, താൻ അവതരിപ്പിച്ച അഭിനേതാക്കൾ, സിനിമകള്‍ ഇതിനെക്കുറിച്ചൊക്കെ തുറന്നു സംസാരിക്കും എന്നാണ് അദ്ദേഹം പറയുന്നത്. ഈ അടുത്തിടെ നടന്ന സൺ ടിവി അഭിമുഖത്തിൽ അച്ഛൻ എന്നാൽ കുടുംബത്തിന്റെ വേര് ആണെന്നും നമ്മുടെ മുന്നിൽ കാണാൻ കഴിയുന്ന ദിവസം ആണെന്നുമാണ് വിജയ് പറഞ്ഞത്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author