കേരളത്തിലെ ആരാധകരെ കുറിച്ച് ദളപതി വിജയ്..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ദളപതി വിജയ് നായകനായി എത്തുന്ന ബീസ്റ്റ് എന്ന ചിത്രം ഏപ്രിൽ പതിമൂന്നിന് ആണ് റിലീസ് ചെയ്യാൻ പോകുന്നത്. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിന് പതിവ് വിജയ് ചിത്രങ്ങൾക്ക് ഉള്ളത് പോലെ വമ്പൻ ഓഡിയോ ലോഞ്ച് ചടങ്ങു ഉണ്ടായിരുന്നില്ല. അതിനു പകരം, ദളപതി വിജയ്‌യുടെ ഒരു അഭിമുഖം ആണ് സൺ ടിവിയിൽ വന്നത്. പത്തു വർഷത്തിന് ശേഷമാണു വിജയ് ഒരു മാധ്യമത്തിന് അഭിമുഖം നൽകുന്നത് എന്നതായിരുന്നു അതിന്റെ പ്രത്യേകത. ആ അഭിമുഖത്തിൽ വിജയ് വെളിപ്പെടുത്തിയ വാക്കുകൾ ഏറെ ശ്രദ്ധേയമാകുകയാണ്. ബീസ്റ്റ് സംവിധായകൻ നെൽസൺ ദിലീപ്കുമാർ തന്നെയാണ് തന്റെ നായകൻ വിജയ്‌യെ അഭിമുഖം ചെയ്തത്. അതിൽ കേരളത്തിൽ വിജയ്ക്കുള്ള ജനപ്രീതിയെ കുറിച്ചും നെൽസൺ അദ്ദേഹത്തോട് ചോദിച്ചു.

അത് വലിയ ഒരു ഭാഗ്യവും അനുഗ്രഹവും ആയാണ് കരുതുന്നത് എന്ന് വിജയ് പറയുന്നു. കേരളത്തിലെ ആരാധകരും അവിടുത്തെ മനുഷ്യരും എന്നും തനിക്കു പ്രീയപെട്ടവർ ആണെന്നും വിജയ് പറയുന്നു. തുള്ളാതെ മനവും തുള്ളും എന്ന ചിത്രം വരുന്ന സമയത്താണ് തന്റെ ചിത്രങ്ങൾക്ക് കേരളത്തിൽ വലിയ ജനപ്രീതി ഉണ്ടെന്നു താൻ അറിയുന്നതെന്നും വിജയ് പറയുന്നു. അതിനു മുൻപ് ഫാസിൽ ഒരുക്കിയ തമിഴ് ചിത്രത്തിൽ അഭിനയിക്കുമ്പോൾ കേരളത്തിൽ ഷൂട്ട് ചെയ്ത അനുഭവവും വിജയ് പറയുന്നു. ഇവിടുത്തെ ജനങ്ങൾ, കായലുകൾ, മീൻ കറി എല്ലാം തനിക്കു വളരെ ഇഷ്ടമാണെന്നാണ് വിജയ് പറയുന്നത്. ഫാസിലിന്റെ വമ്പൻ മലയാളം ഹിറ്റ് ആയിരുന്ന കുഞ്ചാക്കോ ബോബൻ- ശാലിനി ചിത്രമായ അനിയത്തിപ്രാവിന്റെ തമിഴ് റീമേക് ആയിരുന്നു ഫാസിൽ വിജയ്‌യെ വെച്ച് സംവിധാനം ചെയ്ത കാതലുക്ക് മര്യാദൈ.

Did you find apk for android? You can find new Free Android Games and apps.
Share.

About Author