മലയാള സിനിമയിൽ നവവിപ്ലവവുമായി വട്ടമേശ സമ്മേളനം; എട്ട് സംവിധായകർ ചേർന്നൊരുക്കുന്ന ചിത്രം..

Advertisement

എട്ടു സംവിധായകർ ചേർന്ന് ഒരുക്കിയ വട്ടമേശ സമ്മേളനം എന്ന ചിത്രം മലയാള സിനിമയിൽ പ്രദർശനത്തിന് ഒരുങ്ങുകയാണ്. എട്ടു കഥകൾ പറയുന്ന എട്ടു ചിത്രങ്ങൾ ചേർത്ത് ഒരുക്കിയ ഒറ്റ സിനിമയാണ് വട്ടമേശ സമ്മേളനം. ഒരർഥത്തിൽ പറഞ്ഞാൽ മലയാള സിനിമയിലെ നവവിപ്ലവം തന്നെയാണ് ഈ ചിത്രം എന്ന് പറയാം. ദൈവം നമ്മോടു കൂടെ എന്നതാണ് വട്ടമേശ സമ്മേളനത്തിലെ ആദ്യ ചിത്രത്തിന്റെ പേര്. സാഗർ വി എ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശസ്ത നടനും സംവിധായകനുമായ വിപിൻ ആറ്റ്ലി ആണ്. കുട്ടായി ആരായി എന്ന രണ്ടാമത്തെ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അജു കിഴുമല ആണ്. ടൈം എന്ന മൂന്നാമത്തെ ചിത്രം സംവിധാനം ചെയ്തത് അനിൽ ഗോപിനാഥും രചിച്ചിരിക്കുന്നത് രാഹുൽ നിഷാമും ആണ്.

ഇതിലെ നാലാമത്തെ ചിത്രത്തിന്റെ പേര് മാനിയാക് എന്നാണ്. നൗഫസ് നൗഷാദ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചനയും വിപിൻ ആറ്റ്ലി ആണ്. ഇതിലെ അഞ്ചാമത്തെ ചിത്രമായ പ്ർർ എഴുതി സംവിധാനം ചെയ്തിരിക്കുന്നതും വിപിൻ ആറ്റ്ലി ആണ്. സൂപ്പർ ഹീറോ എന്ന ആറാമത്തെ ചിത്രം ഒരുക്കിയത് വിജീഷ് എ സിയും , മേരി എന്ന ഏഴാമത്തെ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ആന്റോ ദേവസ്യായും ആണ്. സൂരജ് തോമസ് ഒരുക്കിയ അപ്പു ആണ് ഇതിലെ എട്ടാമത്തെയും അവസാനത്തെയും ചിത്രം. അമരേന്ദ്രൻ ബൈജു ആണ് ഈ എട്ടു ചിത്രങ്ങളുടെയും നിർമ്മാണം നിർവഹിച്ചിരിക്കുന്നതു. സംവിധാന കൂട്ടായ്മയിൽ ഒരുങ്ങുന്ന ഈ ചിത്രം ഈ വര്ഷം തന്നെ റിലീസ് ചെയ്യുമെന്നാണ് ചിത്രത്തിന്റെ രസകരമായ ട്രൈലറിലൂടെ പറയുന്നത്. വളരെ സർകാസ്റ്റിക് ആയ ഒരു ഗാനത്തിലൂടെയാണ് ഈ ചിത്രത്തിന്റെ ട്രൈലെർ രൂപപ്പെടുത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close