പ്രതികരിക്കുന്ന വൈദികൻ; പ്രേക്ഷകരുടെ കയ്യടി നേടി നിറഞ്ഞ സദസ്സിൽ വരയൻ..!

Advertisement

പോലീസ് പോലും കടന്നു ചെല്ലാൻ മടിക്കുന്ന കലിപ്പക്കരയിലേക്കു കടന്നു വരുന്ന എബി കപ്പുച്ചിനെന്ന വൈദികനായി സിജു വിൽസൺ തകർത്താടുമ്പോൾ, വരയൻ എന്ന മലയാള ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം കഴിഞ്ഞ ആഴ്ചയാണ് ഇവിടെ റിലീസ് ചെയ്തത്. ഒരുപാട് വൈദിക കഥാപാത്രങ്ങളെ നമ്മൾ മലയാളത്തിൽ കണ്ടിട്ടുണ്ടെങ്കിലും, ഇത്രയും മാസ്സ് ആയ , ഹീറോയിസമുള്ള വൈദികനെ അധികം കണ്ടു കാണില്ല. ആ പുതുമ തന്നെയാണ് ഈ ചിത്രത്തിന്റെ ശക്തി. ഒരു മാസ്സ് എന്റർടൈനറിൽ നിന്ന് ലഭിക്കുന്ന എല്ലാ ആവേശവും ആകാംഷയും ഈ ചിത്രത്തിൽ നിന്ന് പ്രേക്ഷകർക്ക് ലഭിക്കും. അതോടൊപ്പം തന്നെ ഇതിലെ കോമഡി, വൈകാരിക മുഹൂർത്തങ്ങൾ, പ്രണയം എന്നിവയും പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട്.

കഥ നടക്കുന്ന പശ്‌ചാത്തലവും അതിലെ കഥാപാത്രങ്ങളുമെല്ലാം പുതുമ പുലർത്തിയപ്പോൾ, വരയൻ കാണുന്ന പ്രേക്ഷകർക്ക് ലഭിക്കുന്നതും ഒരു പുത്തൻ സിനിമാനുഭവമാണ്. ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് ഡാനി കപ്പുചിൻ, നിർമ്മിച്ചിരിക്കുന്നത് സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി എന്നിവരാണ്. മികച്ച പ്രകടനം കാഴ്ച്ചവെച്ച സിജു വിൽസനൊപ്പം, നായികാ വേഷം ചെയ്ത ലിയോണ ലിഷോയിയും കയ്യടി നേടുമ്പോൾ, മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച മണിയൻപിള്ള രാജു, അരിസ്റ്റോ സുരേഷ്, വിജയരാഘവൻ, ജൂഡ് ആന്തണി ജോസഫ്, ജോയ് മാത്യു എന്നിവരും തങ്ങളുടെ ഭാഗം ഭംഗിയാക്കി. സാങ്കേതികമായി ഏറെ മികവ് പുലർത്തിയ ഈ ചിത്രം പ്രേക്ഷകരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന വിധം എല്ലാവിധ കൊമേർഷ്യൽ ചേരുവകളും ചേർത്തൊരുക്കിയ സംവിധായകനും രചയിതാവും അഭിനന്ദമർഹിക്കുന്നു. ഇതിലെ ഗാനങ്ങളും അതിലെ ദൃശ്യങ്ങളും ഏറെ മനോഹരമായതും പ്രേക്ഷകരെ ആകർഷിക്കുന്ന ഘടകമായി മാറിയിട്ടുണ്ട്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close