Saturday, January 22

മറ്റു പല മുന്‍നിര താരങ്ങളും കുട്ടിയമ്മയെ നിരസിച്ചതിനു ശേഷമാണ് മഞ്ജുവിലേക്ക് ആ കഥാപാത്രം എത്തിയത്; വെളിപ്പെടുത്തി സംവിധായകൻ

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ അഭിനന്ദനം ഏറ്റു വാങ്ങുന്ന ഒരു ചിത്രമാണ് ഹോം. കുറച്ചു ദിവസങ്ങൾക്കു മുൻപ് ആമസോൺ പ്രൈം റിലീസ് ആയി എത്തിയ ഈ ചിത്രം പ്രേഷകരുടേയും നിരൂപകരുടേയും പ്രശംസ ഒരുപോലെ നേടിയ ചിത്രമാണ്.  ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് റോജിൻ തോമസ് ആണ്. അഭിനേതാക്കളുടെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒലിവർ ട്വിസ്റ്റ് എന്ന നായക കഥാപാത്രമായി ഇന്ദ്രൻസ് തന്റെ കരിയർ ബെസ്റ്റ് പ്രകടനം നൽകിയപ്പോൾ മഞ്ജു പിള്ളൈ, ശ്രീനാഥ് ഭാസി, നസ്ലിൻ, ജോണി ആന്റണി, വിജയ് ബാബു, മണിയൻ പിള്ള രാജു, അനൂപ് മേനോൻ, ശ്രീകാന്ത് മുരളി, കെ പി എ സി ലളിത, കൈനകരി തങ്കരാജ് എന്നിവരും ഈ ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധ നേടി. മഞ്ജു പിള്ളൈ അവതരിപ്പിച്ച കുട്ടിയമ്മ എന്ന കഥാപാത്രവും വലിയ പ്രശംസയാണ് നേടിയെടുക്കുന്നത്. കോമഡി റോളുകളിലൂടെയായിരുന്നു മഞ്ജു പിളളയെ പ്രേക്ഷകര്‍ കൂടുതല്‍ കണ്ടിരുന്നത് എങ്കിലും ഈ ചിത്രത്തിലെ ‘അമ്മ വേഷം അതിമനോഹരമായാണ് മഞ്ജു പിള്ളൈ അവതരിപ്പിച്ചത്.

ഉര്‍വശി ചെയ്യേണ്ടിയിരുന്ന കഥാപാത്രമായിരുന്നു കുട്ടിയമ്മയെന്നാണ് മഞ്ജു പിളള മാധ്യമ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ജാംഗോ സ്പേസ് ടി.വി എന്ന യു ട്യൂബ് ചാനലില്‍ ആണ് മഞ്ജു പിള്ളൈ ഇത് വ്യക്തമാക്കിയത്. ഉര്‍വശി ചെയ്യാനിരുന്ന കഥാപാത്രമായിരുന്നെങ്കിലും കൊവിഡ് സമയമായതുകൊണ്ടാണ് അവര്‍ ചെയ്യാതിരുന്നതെന്നും മഞ്ജു പിള്ളൈ വ്യക്തമാക്കി. മലയാളത്തിലെ മറ്റു പല മുന്‍നിര താരങ്ങളും കുട്ടിയമ്മയെ നിരസിച്ചതിനു ശേഷമാണ് മഞ്ജുവിലേക്ക് ആ കഥാപാത്രം എത്തിയതെന്ന് സംവിധായകന്‍ റോജിന്‍ തോമസ് ഡൂള്‍ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലും എടുത്തു പറഞ്ഞിരുന്നു. തനിക്കായിരുന്നു കുട്ടിയമ്മയാകാന്‍ യോഗമുണ്ടായിരുന്നതെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും മഞ്ജു പിള്ളൈ പറയുന്നു.

Did you find apk for android? You can find new Free Android Games and apps.
Share.

About Author