Tuesday, May 30

ചിരിപ്പിച്ചു രസിപ്പിച്ചു ഗുണ്ട ജയന്റെ വിളയാട്ടം; ഗംഭീര പ്രേക്ഷക പ്രതികരണവുമായി ഉപചാരപൂർവം ഗുണ്ട ജയൻ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

നടൻ സൈജു കുറുപ്പ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ ഉപചാരപൂർവം ഗുണ്ട ജയൻ ഇന്നലെയാണ് റിലീസ് ചെയ്തത്. അദ്ദേഹത്തിൻറെ കരിയറിലെ ഈ നൂറാം ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രശംസയാണ് ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ ലഭിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഈ ചിത്രം, ഒരു കല്യാണ വീട്ടിൽ നടക്കുന്ന സംഭവ വികാസങ്ങൾ ആണ് നമ്മുടെ മുന്നിൽ എത്തിക്കുന്നത്. അനന്തരവളുടെ കല്യാണം നടത്താൻ ഗുണ്ട ജയൻ പെടുന്ന പാടും, അവിടേക്കു വന്നു ചേരുന്ന ബന്ധുക്കളും നാട്ടുകാരും അടക്കമുള്ളവർ ഉണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് അതീവ രസകരമായി ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം ഏതാനും കിടിലൻ ട്വിസ്റ്റുകളും കൂടി ചേർന്നപ്പോൾ ഗുണ്ട ജയൻ ഗംഭീര തീയേറ്റർ അനുഭവമായി മാറി. കുട്ടികളും കുടുംബവുമായി പോയി ആർത്തുല്ലസിച്ചു ചിരിച്ചു രസിച്ചു കാണാവുന്ന ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.

വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ യുവ താരം ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്ന് നിർമ്മിച്ച ഈ ചിത്രം കഥ എഴുതി സംവിധാനം ചെയ്തത് അരുൺ വൈഗയും ഇതിനു തിരക്കഥ രചിച്ചത് രാജേഷ് വർമ്മയും ആണ്. സൈജു കുറുപ്പിനൊപ്പം ശബരീഷ് വർമ്മ, സിജു വിൽ‌സൺ എന്നിവരും ഇതിലെ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന എന്നിവരും മികച്ച പ്രകടനം നടത്തി കയ്യടി നേടി.

Did you find apk for android? You can find new Free Android Games and apps.
Share.

About Author