മഹാവിജയത്തിലേക്കു ഒരു കൊച്ചു ചിത്രം കൂടി; ഹൗസ്ഫുൾ ഷോകളുമായി ഉപചാരപൂർവം ഗുണ്ട ജയൻ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ഈ കഴിഞ്ഞ വെള്ളിയാഴ്ച കേരളത്തിലെ തീയേറ്ററുകളിൽ എത്തിയ ചിത്രമാണ്, പ്രശസ്ത നടനായ സൈജു കുറുപ്പ് നായകനായ ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ഫാമിലി കോമഡി എന്റെർറ്റൈനെർ. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ യുവ താരം ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്ന് നിർമ്മിച്ച ഈ ചിത്രം കഥ രചിച്ചു സംവിധാനം ചെയ്തത് അരുൺ വൈഗ ആണ്. രാജേഷ് വർമ്മ തിരക്കഥ രചിച്ച ഈ ചിത്രത്തിന് ആദ്യ ദിനം മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുക്കാൻ സാധിച്ചു. മികച്ച അഭിപ്രായം പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചതോടെ, ഈ കൊച്ചു ചിത്രം വലിയ വിജയം നേടുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത.

അത്കൊണ്ട് തന്നെ കുട്ടികളും കുടുംബ പ്രേക്ഷകരും ഈ ചിത്രത്തെ ഏറ്റെടുത്തു കഴിഞ്ഞു. കേരളം മുഴുവനും ഹൗസ്ഫുൾ ഷോകളുമായി ആണ് ഈ ചിത്രം ഇപ്പോൾ മുന്നേറുന്നത്. സൈജു കുറുപ്പിന്റെ നൂറാം ചിത്രമായി എത്തിയ ഉപചാരപൂർവം ഗുണ്ട ജയനിൽ സിജു വിൽസൺ, ശബരീഷ് വർമ്മ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നത് ബിജിപാൽ, ശബരീഷ് വർമ്മ, രാജേഷ് വർമ്മ, ജയദാസൻ എന്നിവരാണ്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author