അണിയറയിൽ ഒരുങ്ങുന്നത് രണ്ട് കരിന്തണ്ടന്നോ ?

Advertisement

വിനായകനെ കേന്ദ്ര കഥാപാത്രമാക്കി ലീല സന്തോഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കരിന്തണ്ടൻ’. ‘തണലുകൾ നഷ്ടപ്പെടുന്ന ഗോത്രഭൂമി’, ‘ചീരു’ തുടങ്ങിയ ഡോകുമെന്ററിയിലൂടെ ശ്രദ്ധേയയായ വ്യക്തിയാണ് ലീല. മലയാള സിനിമയിലെ ആദ്യ ട്രൈബൽ സംവിധായിക കൂടിയായിരിക്കും ലീല. കമ്മട്ടിപാടം എന്ന ചിത്രത്തിലൂടെ നായക പ്രാധാന്യമുള്ള വേഷം അനായസത്തോട് കൂടി കൈകാര്യം ചെയ്ത വിനായകനാണ് കരിന്തണ്ടനായി വേഷമിടുന്നത്. ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇതിനോടകം ചർച്ചാ വിഷയമായി മാറിക്കഴിഞ്ഞിരിക്കുകയാണ് . കളക്റ്റീവ് ഫേസ് വണിന്റെ ബാനറിലായിരിക്കും ചിത്രം പ്രദർശനത്തിനെത്തുന്നത്.

ലീല സന്തോഷ്‌ ഇന്നാണ് ‘കരിന്തണ്ടൻ’ സിനിമ അനൗൺസ് ചെയ്യുന്നതും, ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടത്, എന്നാൽ കുറച്ചു നാൾ മുമ്പ് ഗോപകുമാർ ജി.ക്കെ എന്ന വ്യക്തി തന്റെ ഫേസ്ബുക്ക് പേജിലൂടെ തന്റെ ആദ്യ ചിത്രമായിരിക്കും ‘കരിന്തണ്ടൻ’ എന്ന് അന്നൗൻസ് ചെയ്യുകയുണ്ടായി, ഫസ്റ്റ് ലുക്ക് പോസ്റ്ററും അതോടൊപ്പം പുറത്തുവിടുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം : –

Advertisement

“ഒരെഴുത്തും ഇത്രകണ്ട് ത്രില്ലടിപ്പിച്ചിട്ടില്ല,
മൂന്നു വര്‍ഷങ്ങള്‍..
ലോകം ചുറ്റിയ സ്വപ്‌നങ്ങള്‍..
എഴുത്തിന്‍റെ ഓരോ ഘട്ടങ്ങളിലും മനസ്സില്‍ അയാള്‍ നിറഞ്ഞിരുന്നു,
പകയുടെ കനല്‍ചൂടില്‍ മനസ്സുരുകിയിരുന്നു.
പോരാട്ട തന്ത്രങ്ങളുടെ മൂര്‍ച്ചയറിഞ്ഞിരുന്നു..
കാട്ടുപൂക്കളുടെ ഗന്ധം ചൂടിയ പ്രണയമറിഞ്ഞിരുന്നു..
അല്ലോകയുടെ ഇതിഹാസം..
കാടിന്‍റെ, കാട്ടു തന്ത്രങ്ങളുടെ, പുലിപ്പോരുകളുടെ, ആനവേട്ടകളുടെ, ചതിയുടെ, വഞ്ചനയുടെ, പകയുടെ, യുദ്ധത്തിന്‍റെ, പ്രണയത്തിന്‍റെ കരിന്തണ്ടന്‍….”

താമരശ്ശേരി ചുരത്തിന്റെ പിതാവായ ആദിവാസി മൂപ്പന്റെ കഥയായിരിക്കും ഇരുവരും ചർച്ച ചെയ്യുന്നത്. ബ്രിട്ടീഷ്ക്കാരുടെ ചതിയിൽ അകപ്പെട്ട് മരണമടഞ്ഞ രക്തസാക്ഷിയുടെ കഥയായിരിക്കും ‘കരിന്തണ്ടൻ’. ലീലയുടെയും ഗോപകുമാറിന്റെയും ആദ്യ ചിത്രമായിരിക്കും ‘കരിന്തണ്ടൻ’ എന്നത് ഒരു പ്രത്യേകത തന്നെയാണ്. കുഞ്ഞാലി മരക്കാർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം മലയാളത്തിൽ ഒരേ കഥയുമായി അണിയറയിൽ ഒരുങ്ങുന്ന രണ്ട് ചിത്രങ്ങളായിരിക്കും ‘കരിന്തണ്ടൻ’.

Advertisement

Copyright © 2017 onlookersmedia.

Press ESC to close