പ്രേക്ഷകർക്കായി വ്യത്യസ്തമായ ഒരു മത്സരവുമായി രംഗത്തെത്തിയിരിക്കുകയാണ് ‘ആന അലറലോടലറൽ’ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ഫേസ്ബുക്കിൽ ലൈവ് വന്നതിന് ശേഷം ‘ആന അലറലോടലറൽ’ എന്ന് ഏറ്റവും കൂടുതൽ സമയം തെറ്റാതെ പറയാൻ കഴിയുന്നവരെ കണ്ടെത്താനാണ് ടീം ശ്രമിക്കുന്നത്. വിജയിക്ക് ഐ ഫോൺ 6 ആണ് സമ്മാനമായി നൽകുന്നത്. #AanaAlaralodalaral എന്ന ഹാഷ് ടാഗിനൊപ്പം ആയിരിക്കണം വീഡിയോ പോസ്റ്റ് ചെയ്യേണ്ടതെന്ന് നായകനായ വിനീത് ശ്രീനിവാസൻ വ്യക്തമാക്കുന്നു . ഇതിന്റെ ഭാഗമായി രസകരമായ ഒരു വീഡിയോയും ‘ആന അലറലോടലറൽ’ ടീം തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.
ആന അലറാലോടലറല് മത്സരത്തിനുള്ള സമ്മാനം ഇതാണ്…
Aana Alaralodalaral മല്‍സരത്തില്‍ പങ്കെടുത്ത് വിജയിക്കുന്നയാള്ക്കുള്ള സമ്മാനം പ്രഖ്യാപിച്ച് വിനീത് ശ്രീനിവാസനും അനു സിതാരയും ^_^ <3#AanaAlaralodalaral
Posted by Aana Alaralodalaral on Thursday, November 16, 2017
നവാഗതനായ ദിലീപ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആന അലറലോടലറൽ’. സിനിമയിലുടനീളം കേന്ദ്രകഥാപാത്രമായി ആന നിറഞ്ഞുനില്‍ക്കുന്നുവെന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. ഹാഷിം എന്ന ചെറുപ്പക്കാരനും ഗ്രാമത്തിലെത്തുന്ന ആനയും തമ്മിലുള്ള സൗഹൃദമാണ് ‘ആന അലറലോടലറലി’ന്റെ ഇതിവൃത്തം. അനു സിത്താരയാണ് ചിത്രത്തിലെ നായിക.
വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട്, മാമൂക്കോയ, ശ്രീജിത്ത് രവി, ധർമജൻ ബോൾഗാട്ടി, ഹാരിഷ് കണാരന്‍, വിശാഖ് നായര്‍, തെസ്‌നി ഖാൻ, മഞ്ജു വാണി, എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ആക്ഷേപ ഹാസ്യ ചിത്രത്തിന്റെ തിരക്കഥ ശരത് ബാലനാണ്. പോയട്രി ഫിലിംസിന്റെ ബാനറില്‍ സിബി തോട്ടുംപുറം, നേവിസ് സേവ്യര്‍ എന്നിവരാണ് നിര്‍മ്മാണം. മനു മഞ്ജിത്തിന്റെ വരികൾക്ക് ഈണം നൽകുന്നത് ഷാൻ റഹ്‌മാനാണ്