നിവിൻ പോളിക്കും ടോവിനോ തോമസിനും വമ്പൻ ചിത്രങ്ങൾ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാളത്തിലെ യുവ താരങ്ങളായ നിവിൻ പോളിയും ടോവിനോ തോമസും കൈ നിറയെ വമ്പൻ ചിത്രങ്ങളുമായി തിരക്കിലാണ് ഇപ്പോൾ .കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി നിവിൻ പോളി മലയാളത്തിലെ ഒരു താരം എന്ന നിലയിൽ തിളങ്ങുന്നുണ്ടെങ്കിൽ ടോവിനോ തോമസ് ഒരു താര പദവിയിലേക്ക് ഉയരുന്നത് ഈ വർഷമാണ്. ഒരു മെക്സിക്കൻ അപാരത , ഗോദ എന്നീ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് വിജയമാണ് ടോവിനോ തോമസിന് ഇവിടെ താര പദവിയിലേക്കുള്ള വളർച്ച സുഗമമാക്കിയത്. ഈ വർഷമിറങ്ങിയ സഖാവ് എന്ന ചിത്രം ഒരു വൻ വിജയം നേടിയില്ലെങ്കിലും ഇനി വരാൻ പോകുന്ന നിവിൻ പോളി ചിത്രങ്ങൾ എല്ലാം വമ്പൻ പ്രോജെക്റ്റുകൾ ആണ്. ടോവിനോ തോമസും ഒട്ടനവധി മികച്ച പ്രോജെക്റ്റുകൾ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. അതിൽ ചിലതൊക്കെ വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രങ്ങളാണ് എന്നതും ആകാംഷ വർധിപ്പിക്കുന്ന ഘടകം ആണ്. മലയാളത്തിൽ മാത്രമല്ല തമിഴിലും ഇരുവരും ചിത്രങ്ങൾ ചെയ്യുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

നിവിൻ പോളിയുടേതായി ഇനി റിലീസ് ചെയ്യാൻ പോകുന്നത് രണ്ടു ചിത്രങ്ങൾ ആണ് . ഒന്ന് തമിഴ് മാസ്സ് ചിത്രമായ റിച്ചിയും മറ്റൊന്ന് മലയാളം ഫാമിലി എന്റെർറ്റൈനെർ ആയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയും ആണ്. ഇതിൽ റിച്ചി ഓഗസ്റ്റ് മാസത്തിലും മലയാളം ചിത്രം സെപ്തംബര് മാസത്തിലും പ്രദർശനത്തിനെത്തും. ഗൗതം രാമചന്ദ്രൻ, അൽത്താഫ് സലിം എന്നീ രണ്ടു നവാഗതരാണ് ഈ രണ്ടു ചിത്രങ്ങളും യഥാക്രമം സംവിധാനം ചെയ്തിരിക്കുന്നത്.

നിവിൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് ശ്യാമ പ്രസാദിന്റെ ഹേ ജൂഡ് എന്ന ചിത്രത്തിലാണ്. ഇതിനു ശേഷം നിവിൻ ചെയ്യാൻ പോകുന്ന ചിത്രങ്ങൾ റോഷൻ ആൻഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണി, ഗീതു മോഹൻദാസിന്റെ മൂത്തോന്റെ രണ്ടാം ഷെഡ്യൂൾ , ധ്യാൻ ശ്രീനിവാസന്റെ ലവ് ആക്ഷൻ ഡ്രാമ, ജോമോൻ ടി ജോണിന്റെ കൈരളി, പ്രഭു രാധാകൃഷ്ണൻ ഒരുക്കുന്ന തമിഴ് ചിത്രം എന്നിവയാണ്.

ടോവിനോ ഇപ്പോൾ ചെയ്യുന്നത് ആഷിക് അബുവിന്റെ മായാനദി എന്ന ചിത്രമാണ്. ബി ആർ വിജയലക്ഷി ഒരുക്കുന്ന തമിഴ്- മലയാളം ദ്വിഭാഷാ ചിത്രത്തിൽ ടോവിനോ അഭിനയിച്ചു കഴിഞ്ഞു. ആ ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളിൽ ആണ്. ഉടനെ തുടങ്ങാൻ പോകുന്ന ടോവിനോ ചിത്രം ധനുഷ് നിർമ്മിക്കുന്ന മറഡോണ എന്ന ചിത്രമാണ്. വിഷ്ണു എന്ന യുവ സംവിധായകനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ധനുഷ് തന്നെ നിർമ്മിച്ച തരംഗം എന്ന ടോവിനോ ചിത്രം പ്രദർശനത്തിന് തയ്യാറായി കൊണ്ടിരിക്കുകയാണ്. ഡൊമിനിക് അരുൺ എന്ന നവാഗതൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . അതുപോലെ തന്നെ ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഹാനോ, സിദിൽ സുബ്രഹ്മണ്യന്റെ ചെങ്ങഴി നമ്പ്യാർ എന്നീ വമ്പൻ പ്രോജെക്റ്റുകളും ടോവിനോയെ കാത്തിരിക്കുന്നു.

Did you find apk for android? You can find new Free Android Games and apps.
Share.

About Author