മൂന്നു ഛായാഗ്രാഹകർ ചേർന്നൊരുക്കിയ ദൃശ്യ വിസ്മയങ്ങളുമായി കായംകുളം കൊച്ചുണ്ണി എത്തുന്നു..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

കാലഘട്ടങ്ങൾ പിന്നോട്ട് പോകുമ്പോൾ ലഭിക്കുന്ന മനോഹരമായ കാഴ്‌ചകൾ ഒപ്പിയെടുത്തു കൊണ്ടാണ് കായംകുളം കൊച്ചുണ്ണി എന്ന ബ്രഹ്മാണ്ഡ ചിത്രം എത്താൻ പോകുന്നത്. ബോളിവുഡ് ക്യാമറാമാൻ ആയ ബിനോദ് പ്രധാൻ, എന്തിരൻ 2 അടക്കമുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ക്യാമെറാമാനായ നീരവ് ഷാ, പ്രശസ്ത മറാത്തി ക്യാമറാമാൻ ആയ സുധീർ പൽസാനെ എന്നിവരാണ് കായംകുളം കൊച്ചുണ്ണിയുടെ സിനിമാറ്റോഗ്രാഫി നിർവഹിച്ചത്. 161 ദിവസങ്ങൾ നീണ്ട് നിന്ന ചിത്രീകരണത്തിൽ 110 ദിവസം ബിനോദ് പ്രധാനും , 40 ദിവസത്തെ ഷൂട്ടിങ്ങിനായി ക്യാമറ കൈകാര്യം ചെയ്‍തത് നീരവ് ഷായും, അവസാന 11 ദിവസത്തോളം ഷൂട്ട് ചെയ്തത്. മറാത്തി ഛായാഗ്രാഹകനായ സുധീർ പൽസാനെയും ആണ്. ചിത്രത്തിന്റെ ക്ലൈമാക്സും ഗോവയിലെ രംഗങ്ങളും ചിത്രീകരിക്കുവാൻ വേണ്ടിയാണ് നീരവ് ഷായും ടീമും എത്തിയത്.

മിഷൻ കാശ്മീർ, പരീന്ദേ, ദേവദാസ്‌, ഭാഗ് മിൽഖാ ഭാഗ് തുടങ്ങിയ ചിത്രങ്ങളെല്ലാം കണ്ടതിന് ശേഷം ബിനോദ് പ്രധാൻ സാറിന്റെ കൂടെ വർക്ക് ചെയ്യണമെന്നുള്ളത് വലിയൊരു സ്വപ്നമായിരുന്നു എന്നാണ് റോഷൻ ആൻഡ്രൂസ് പറയുന്നത്. . അദ്ദേഹത്തെ തന്റെ സിനിമകൾ കാണിക്കുകയും കായംകുളം കൊച്ചുണ്ണിയുടെ കഥ പറഞ്ഞു കൊടുക്കുകയും ചെയ്തതിന് ശേഷമാണ് അദ്ദേഹം ഈ ചിത്രത്തിനായി വർക്ക് ചെയ്തത് എന്നും റോഷൻ ആൻഡ്രൂസ് പറയുന്നു. സംവിധായകന് എന്താണ് വേണ്ടതെന്ന് കൂടെ നിന്ന് സംസാരിച്ച് മനസ്സിലാക്കുകയും യാതൊരു ഈഗോയും ഇല്ലാതെ അത് ചെയ്ത് തരികയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം എന്നും ഇന്നേവരെ താൻ വർക്ക് ചെയ്തിട്ടുള്ളവരിൽ ഏറ്റവും മികച്ച ഛായാഗ്രാഹകൻ ആണ് ബിനോദ് എന്നും റോഷൻ ആൻഡ്രൂസ് പറഞ്ഞു. സുധീറും നീരവ് ഷായും ചേർന്നാണ് ക്ലൈമാക്സ് ഷൂട്ട് ചെയ്തത്. ഇവർ മൂന്നുപേരും ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചെങ്കിലും ഷൂട്ടിങ്ങിന് മുന്നേ തന്നെ എന്ത് എവിടെ എങ്ങനെ ഷൂട്ട് ചെയ്യണമെന്ന് വ്യക്തമായ ഒരു ധാരണയുണ്ടായിരുന്നതിനാൽ മൂന്ന് പേർ ചെയ്തതിന്റെ ഒരു വ്യത്യാസം ഒരിക്കലും അനുഭവപ്പെടില്ല എന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ് പറയുന്നു.

ചിത്രത്തിന്റെ ക്ലൈമാക്സും ഗോവയിലെ രംഗങ്ങളും ചിത്രീകരിക്കുവാൻ വേണ്ടിയാണ് നീരവ് ഷായും ടീമും എത്തിയത്. അതു കഴിഞ്ഞിട്ടാണ് റോഷൻ ആൻഡ്രൂസിന്റെ അടുത്ത സുഹൃത്തായ സുധീർ പൽസാനെ ചിത്രത്തിൽ ജോയിൻ ചെയ്യുന്നത്. ശ്രീലങ്കയിലെ രംഗങ്ങളാണ് സുധീർ ചിത്രീകരിച്ചത്.

കായംകുളം കൊച്ചുണ്ണിയുടെ കളറിങ്ങ് നടത്തിയിരിക്കുന്നത് ഷാരൂഖ് ഖാന്റെ ഉടമസ്‌ഥതയിലുള്ള റെഡ് ചില്ലീസിലാണ്. കായംകുളം കൊച്ചുണ്ണിക്ക്‌ വേണ്ടി DI ചെയ്ത കെന്നിനൊപ്പം വർക്ക് ചെയ്യണമെന്നുള്ളതും വലിയൊരു ആഗ്രഹമായിരുന്നു എന്ന് റോഷൻ ആൻഡ്രൂസ് വെളിപ്പെടുത്തുന്നു. ഇതിന് എല്ല സഹായവും സഹകരണവും തന്ന ഗോകുലം ഫിലിംസിന് ഒരുപാട് നന്ദി പറയുകയും ചെയ്യുന്നു റോഷൻ ആൻഡ്രൂസ്.

ഇന്ത്യയിലെ തന്നെ മികച്ച ജിബ്‌ ഓപ്പറേറ്റർമാരിൽ ഒരാളായ സാഗർ , മുംബൈ പൊലീസിലെ ഏറ്റവുമധികം കൈയ്യടി നേടിയ പൃഥ്വിരാജ് സിഗരറ്റ് വാങ്ങാൻ സ്ട്രീറ്റിലൂടെ പോകുന്ന ഒറ്റഷോട്ടിലുള്ള സീൻ തയ്യാറാക്കിയ ബാല എന്നിവരും കായംകുളം കൊച്ചുണ്ണിക്കായി വർക്ക് ചെയ്തിട്ടുണ്ട് . പാന്തർ, ഹെലി ക്യാം, ഫാന്റം ക്യാം എന്നിങ്ങനെ ഒരു സിനിമക്ക് വേണ്ടതായിട്ടുള്ള ഒട്ടു മിക്ക ഉപകരണങ്ങളും ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട് എന്നും അതോടൊപ്പം കായംകുളം കൊച്ചുണ്ണിക്ക് മാത്രമായി ബിനോദ് ഷോർട്ട് സൂം ലെൻസ് എന്നൊരു ലെൻസ് വാങ്ങിക്കുകയും ചെയ്തു എന്നും റോഷൻ പറഞ്ഞു . ഏതായാലും ഗംഭീരമായ ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത് എന്നുറപ്പാണ്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author