താളവട്ടം കണ്ട ആമിർ ഖാൻ മോഹൻലാലിനെ കുറിച്ച് ചോദിച്ചത് ഈ വാക്കുകൾ; വെളിപ്പെടുത്തി സംവിധായകൻ..!

Advertisement

വാനപ്രസ്ഥം എന്ന ചിത്രത്തിന് ദേശീയ പുരസ്‌കാരം നേടിയ സമയത്ത് ദൂരദര്‍ശന്‍ മോഹൻലാലിനെ കുറിച്ച് ഒരുക്കിയ ഡോക്യൂമെന്ററി ദൂരദര്‍ശന്റെ യൂട്യൂബ് ചാനലിലൂടെ ഈ അടുത്തിടെ പുറത്തു വിട്ടിരുന്നു. തോമസ് ടി. കുഞ്ഞുമോൻ സംവിധാനം ചെയ്ത താരങ്ങളുടെ താരം എന്ന ഡോക്യുമെന്ററി വലിയ ശ്രദ്ധയാണ് നേടുന്നത്. വാനപ്രസ്ഥത്തിന്റെ സംവിധായകനായ ഷാജി എന്‍ കരുണ്‍, വി.പി ധനഞ്ജയന്‍, ഫാസില്‍, സിബി മലയില്‍, എം.ടി. വാസുദേവന്‍ നായര്‍, സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, രാജീവ് നാഥ്, മമ്മൂട്ടി, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ മോഹന്‍ലാലിനെ കുറിച്ചും അദ്ദേഹത്തിന്റെ അഭിനയമികവിനെ കുറിച്ചും ഇതിൽ സംസാരിക്കുന്നുണ്ട്. അതിൽ തന്നെ പ്രിയദർശൻ മോഹൻലാൽ എന്ന നടനെ കുറിച്ച് പറയുന്ന വാക്കുകൾ വലിയ ശ്രദ്ധ നേടുന്നുണ്ട്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു, കന്നഡ ഭാഷകളിലൊക്കെ ചിത്രങ്ങൾ ചെയ്തിട്ടുള്ള സംവിധായകൻ ആണ് പ്രിയദർശൻ. ഇന്ത്യൻ സിനിമയിലെ മറ്റു മികച്ച നടമാരിൽ നിന്നും മോഹൻലാൽ എങ്ങനെ വ്യത്യസ്തനാക്കുന്നു എന്നാണ് പ്രിയദർശൻ വ്യക്തമാകുന്നത്.

താളവട്ടം എന്ന ചിത്രം കണ്ട ആമിർ ഖാൻ ഒരിക്കൽ തന്നോട് ചോദിച്ചത്, റിഹേഴ്സൽ ചെയ്തു നോക്കിയിട്ടാണോ അതിലെ രംഗങ്ങൾ മോഹൻലാൽ അഭിനയിച്ചത് എന്നാണ്. അതിൽ വിനു എന്ന് പേരുള്ള മാനസിക വിഭ്രാന്തിയുള്ള ഒരു ചെറുപ്പകാരനായാണ് മോഹൻലാൽ അഭിനയിച്ചത്. സൂപ്പർ ഹിറ്റായി മാറിയ ആ ചിത്രത്തിലെ പ്രകടനത്തിന് വലിയ പ്രശംസയാണ് മോഹൻലാലിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത്. അന്ന് ആമിർ ചോദിച്ച ചോദ്യത്തിന് പ്രിയദർശൻ മറുപടി പറഞ്ഞത്, റിഹേഴ്സൽ ഇല്ലാതെയാണ് ആ ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചത് എന്നാണ്. വളരെ വേഗത്തിൽ, ഒട്ടും തയ്യാറെടുപ്പുകൾ ഇല്ലാതെ, വളരെ സ്വാഭാവികമായും അനായാസമായും അഭിനയിക്കാൻ കഴിയുന്നു എന്നതാണ് മോഹൻലാലിനെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തുന്ന പ്രത്യേകത എന്നും പ്രിയദർശൻ പറയുന്നു.

Advertisement

ഫോട്ടോ കടപ്പാട്: ട്വിറ്റെർ

Advertisement

Copyright © 2017 onlookersmedia.

Press ESC to close