സൗദി വെള്ളക്ക പ്രീമിയർ ഗോവയിലെ ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ

Advertisement

ഓപ്പറേഷൻ ജാവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് സൗദി വെള്ളക്ക. ഈ വരുന്ന ഡിസംബർ രണ്ടിന് റിലീസ് പ്ലാൻ ചെയ്തിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ, ഇതിന്റെ പോസ്റ്ററുകൾ, ടീസറെന്നിവ നേരത്തെ തന്നെ പുറത്ത് വരികയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഉർവശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച ചിത്രം കൂടിയാണിത്. ലുക്ക് മാന്‍ അവറാന്‍, ദേവീ വര്‍മ്മ, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര്‍ ഗോകുലന്‍, റിയ സെയ്‌റ, ധന്യ, അനന്യ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. കോടതി വ്യവഹാരങ്ങളുടെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന, ഹാസ്യത്തിന് പ്രാധാന്യമുള്ള ഒരു ചിത്രമാണ് സൗദി വെള്ളക്കയെന്ന സൂചനയാണിതിന്റെ ടീസർ നമ്മുക്ക് നൽകിയത്. ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ വേൾഡ് പ്രീമിയർ ഇന്ന് നടക്കാൻ പോവുകയാണെന്ന വാർത്തയാണ് വരുന്നത്.

ഗോവയിൽ വെച്ചു നടക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ വെച്ചാണ് ഈ ചിത്രത്തിന്റെ പ്രീമിയർ നടക്കുന്നത്. ഇന്ന് വൈകുന്നേരം ആറരയോടെയാണ് ഗോവയിൽ സൗദി വെള്ളക്കയുടെ പ്രീമിയർ നടക്കുക. മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് സൗദി വെള്ളക്ക. നിഷാദ് യൂസഫ് എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ശരൺ വേലായുധനാണ്‌. പാലി ഫ്രാൻസിസ് ആണ് ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. 2021 ഇൽ പുറത്തു വന്ന് വലിയ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ചിത്രമാണ് ഇതിന്റെ സംവിധായകൻ തരുൻ മൂർത്തി ഒരുക്കിയ ആദ്യ ചിത്രമായ ഓപ്പറേഷൻ ജാവ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close