Tuesday, May 30

തെലുങ്കിലും ഹിറ്റടിക്കാൻ മമ്മൂട്ടി; ഏജന്റ് എത്തുന്നത് ഈ ദിവസം..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി അഭിനയിക്കുന്ന പുതിയ തെലുങ്കു ചിത്രമാണ് ഏജന്റ്. മൂന്ന് വര്‍ഷത്തിനു മുന്‍പെത്തിയ യാത്രയ്ക്കു ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് ഇത്. അഖില്‍ അക്കിനേനി നായകനാവുന്ന ചിത്രത്തില്‍ പ്രതിനായകനാണ് മമ്മൂട്ടി എന്ന വാർത്തകൾ വരുന്നുണ്ട്. ഏതായാലും ഒരു പട്ടാള ഓഫീസർ ആയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് നേരത്തെ തന്നെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ റിലീസ് തീയതി കൂടി അവർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓഗസ്റ്റ് പന്ത്രണ്ടിന് ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. അഖില്‍ അക്കിനേനി പ്രത്യക്ഷപ്പെടുന്ന ഒരു പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി അവർ പുറത്തു വിട്ടിരിക്കുന്നത്. ഇപ്പോൾ ഹൈദരാബാദിൽ ഷൂട്ട് ചെയ്യുന്ന ഈ ചിത്രത്തിന്റെ, കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ഹംഗറിയിലെ ഒരു ഷെഡ്യൂളില്‍ മമ്മൂട്ടി അഭിനയിച്ചിരുന്നു.

സൈറാ നരസിംഹ റെഡ്ഡി ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുരേന്ദര്‍ റെഡ്ഡി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ഫിലിം സിരീസ് ആയ ജേസൺ ബോണിന്റെ റീമേക് ആണ് ഈ ചിത്രം എന്ന് വാർത്തകൾ ഉണ്ട്. മമ്മൂട്ടിക്ക് മുൻപ് ഈ കഥാപാത്രത്തിനായി മോഹൻലാൽ, കന്നഡ സൂപ്പർ താരം ഉപേന്ദ്ര എന്നിവരേയും ഇതിന്റെ അണിയറ പ്രവർത്തകർ സമീപിച്ചിരുന്നു. പുതുമുഖം സാക്ഷി വൈദ്യയാണ് ഈ ചിത്രത്തിലെ നായിക വേഷം ചെയ്യുന്നത്. ഹൈദരാബാദ് ആരംഭിച്ച ഈ ചിത്രം ഇനി ഡൽഹി, കശ്മീർ എന്നിവിടങ്ങളിലും ഷൂട്ട് ചെയ്യും. മൂന്നര കോടിയാണ് മമ്മൂട്ടിയുടെ ഈ ചിത്രത്തിലെ പ്രതിഫലമെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author