തമിഴിന് മാസ്റ്റർ ചെയ്തത് മലയാളത്തിന് കുറുപ്പ് ചെയ്തു; ശ്രദ്ധ നേടി പ്രശസ്ത തീയേറ്റർ ടീമിന്റെ വാക്കുകൾ..!

Advertisement

ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന മലയാള ചിത്രം ആഗോള കളക്ഷൻ അമ്പതു കോടിയും പിന്നിട്ടു മുന്നോട്ടു കുതിക്കുകയാണ്. ആദ്യമായാണ് ഒരു ദുൽഖർ സൽമാൻ ചിത്രം ഈ നേട്ടത്തിൽ എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തീയേറ്ററുകളിൽ എത്തിയ ആദ്യ വലിയ മലയാള ചിത്രമാണ് കുറുപ്പ്. ആ ചിത്രം വലിയ രീതിയിലാണ് പ്രേക്ഷകരെ തീയേറ്ററുകളിൽ എത്തിച്ചത്. പ്രതിസന്ധിയിൽ അകപ്പെട്ടു കിടന്ന കേരളത്തിലെ തീയേറ്റർ വ്യവസായത്തിന് വലിയ ഒരുണർവ് ആണ് കുറുപ്പ് നൽകിയത്. ഇപ്പോൾ സജീവമായ തീയേറ്ററുകളിൽ കൂടുതൽ വമ്പൻ ചിത്രങ്ങൾ എത്താനൊരുങ്ങുകയാണ്. ഏതായാലും കുറുപ്പ് നൽകിയ ഈ പുതുജീവനെ കുറിച്ച് കേരളത്തിലെ മാത്രമല്ല, തമിഴ് നാട്ടിലെ ഒരു തീയേറ്റർ ടീമും കുറിച്ച വാക്കുകൾ ശ്രദ്ധേയമാണ്. തമിഴ് നാട്ടിലെ പ്രശസ്ത സ്‌ക്രീനുകളിൽ ഒന്നായ റാം മുത്തു റാം സിനിമാസ് ആണ് ഇതിനെ കുറിച്ച് തങ്ങളുടെ തങ്ങളുടെ ട്വിറ്റെർ അക്കൗണ്ടിൽ കുറിച്ചത്.

കോവിഡ് ആദ്യ തരംഗത്തിന്റെ സമയത്തു മാസ്റ്റർ എന്ന ദളപതി വിജയ് ചിത്രം തമിഴ് സിനിമയ്ക്കു തീയേറ്റർ വ്യവസായത്തിനും നൽകിയ ഉണർവാണ് കുറുപ്പ് ഇപ്പോൾ കേരളത്തിലെ തീയേറ്റർ വ്യവസായത്തിന് ഉണ്ടാക്കിയത് എന്നവർ പറയുന്നു. അതുപോലെ തന്നെ കോവിഡ് രണ്ടാം തരംഗത്തിന് ശേഷം ബോളിവുഡ് തീയേറ്റർ ശൃംഖലയെയും ഹിന്ദി സിനിമാ വ്യവസായത്തെയും ഉണർത്തിയത് സൂര്യവംശി എന്ന അക്ഷയ് കുമാർ ചിത്രമാണെന്നും അവർ കുറിച്ചു. ഈ വർഷത്തെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റാണ് രോഹിത് ഷെട്ടി ഒരുക്കിയ സൂര്യവംശി. ദളപതി വിജയ്‌യുടെ മാസ്റ്ററിന്റെ റെക്കോർഡ് ആണ് സൂര്യവംശി മറികടന്നത്. ലോകേഷ് കനകരാജ് ഒരുക്കിയ മാസ്റ്റർ ഈ വർഷം ജനുവരിയിൽ ആണ് റിലീസ് ചെയ്തത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close