ദുൽഖറിന് ജന്മദിന സർപ്രൈസുമായി തമിഴ് ചിത്രങ്ങളുടെ അണിയറ പ്രവർത്തകർ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാളത്തിന്റെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ദുൽകർ ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ലോകമെമ്പാടുമുള്ള ആരാധകരും മലയാളത്തിലേയും അന്യ ഭാഷയിലേയും സിനിമാ പ്രവർത്തകരും ദുൽഖറിനെ ജന്മദിന ആശംസകൾ കൊണ്ട് മൂടുകയാണ്. മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാൽ ഉൾപ്പെടെ ദുൽകർ സൽമാന് സോഷ്യൽ മീഡിയയിലൂടെ ജന്മ ദിന ആശംസകൾ നേർന്നപ്പോൾ , ദുൽകർ സൽമാന് സർപ്രൈസുമായി ആണ് ദുൽകർ അഭിനയിച്ച തമിഴ് ചിത്രങ്ങളുടെ അണിയറ പ്രവർത്തർ സോഷ്യൽ മീഡിയയിൽ എത്തിയത്. ഡെസിങ്‌ പെരിയസാമി ഒരുക്കിയ കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന ചിത്രമാണ് ദുൽകർ തമിഴിൽ പൂർത്തിയാക്കിയ ഒരു ചിത്രം. അവർ ദുൽകർ സ്പെഷ്യൽ പോസ്റ്റർ ഇറക്കി ദുൽഖറിന്റെ ജന്മദിനം ആഘോഷിച്ചപ്പോൾ, ദുൽകർ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന വാൻ എന്ന തമിഴ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ദുൽഖറിന്റെ കുഞ്ഞു നാളിലെ ഒരു ഫോട്ടോ വെച്ചാണ് ജന്മ ദിന ആശംസകൾ നേർന്നത്.

ദുൽഖറിന്റെ അടുത്തയാഴ്ച റിലീസ് ചെയ്യാൻ പോകുന്ന ഹിന്ദി ചിത്രമായ കാർവാനിന്റെ അണിയറ പ്രവർത്തകരും അദ്ദേഹത്തിന് ജന്മദിന ആശംസകൾ അറിയിച്ചു കൊണ്ട് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി. ആഗസ്ത് നാലിന് ആണ് കാർവാൻ റിലീസ് ചെയ്യുന്നത്. നവാഗതനായ നൗഫൽ ഒരുക്കുന്ന ഒരു യമണ്ടൻ പ്രേമ കഥ എന്ന ചിത്രത്തിൽ ആണ് ദുൽകർ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കുറെ മാസങ്ങൾക്കു ശേഷമാണു ദുൽകർ ഒരു മലയാള ചിത്രം ചെയ്യുന്നത്.

ഒരു യമണ്ടൻ പ്രേമ കഥ അടുത്ത വർഷം ജനുവരിയിൽ മാത്രമേ റിലീസ് ചെയ്യുകയുള്ളൂ. ഈ വർഷം ദുൽകർ അഭിനയിച്ചു റിലീസ് ചെയ്തത് മഹാനടി എന്ന തെലുങ്കു ചിത്രം മാത്രമാണ്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author