മോഹൻലാലിൻറെ കുസൃതി നിറഞ്ഞ ചിരിയുമായി ഡ്രാമയിലെ സ്റ്റില്ലുകൾ പ്രേക്ഷകർക്കിടയിൽ തരംഗം

Advertisement

മലയാള സിനിമയിൽ ഏറ്റവും നന്നായി ഹാസ്യം അഭിനയിക്കുന്ന നായകൻ ആണെന്ന ചോദ്യത്തിന് മോഹൻലാൽ എന്ന് ഒരു സംശയവുമില്ലാതെ ഉത്തരം പറയാം. ഏതു തരത്തിലുള്ള കോമെടിയും അനായാസം അഭിനയിച്ചു ഫലിപ്പിക്കുന്ന മോഹൻലാൽ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത് അനേകം മികച്ച കോമെടി ചിത്രങ്ങളാണ്. മോഹൻലാലിന് ശേഷമാണു മലയാളത്തിൽ ജയറാം, മുകേഷ്, ദിലീപ് തുടങ്ങി കോമെടി ചെയ്യുന്ന നായകന്മാരെ ജനങ്ങൾ സ്വീകരിച്ചു തുടങ്ങിയത്. പക്ഷെ ഒരു മെഗാ താരം ആയതിനു ശേഷം മോഹൻലാൽ കോമഡി ചിത്രങ്ങൾ കുറച്ചു എങ്കിലും ഇടയ്ക്കിടെ ഹാസ്യത്തിന്റെ മേമ്പൊടിയുമായി വരുന്ന മോഹൻലാൽ ചിത്രങ്ങൾ എല്ലാം തന്നെ ബോക്സ് ഓഫീസിലും ഗംഭീര വിജയങ്ങൾ നേടിയിരുന്നു. ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ചു, മോഹൻലാലിൻറെ കോമെടി ഒരിക്കൽ കൂടി മലയാള സിനിമാ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്ന ചിത്രമായിരിക്കും രഞ്ജിത് സംവിധാനം ചെയ്ത ഡ്രാമ.

Advertisement

ഈ ചിത്രത്തിലെ മോഹൻലാലിൻറെ ഏതാനും സ്റ്റില്ലുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നതു. മലയാളികൾ ഏറെ സ്നേഹിക്കുന്ന ലാലേട്ടന്റെ കുസൃതി നിറഞ്ഞ ചിരിയാണ് ഈ സ്റ്റില്ലുകളുടെ സവിശേഷത. വളരെ സുന്ദരനായും യുവത്വം തുളുമ്പുന്ന രീതിയിലുമാണ് ഈ സ്റ്റില്ലുകളിൽ മോഹൻലാലിനെ കാണാൻ സാധിക്കുന്നത്. തൊണ്ണൂറു ശതമാനവും ലണ്ടനിൽ ഷൂട്ട് ചെയ്ത ഡ്രാമ, ഒരു ഫീൽ ഗുഡ് എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. സെപ്റ്റംബർ മാസത്തിൽ റിലീസിന് തയ്യാറെടുക്കുന്ന ഈ ചിത്രത്തിൽ മോഹൻലാലിന് പുറമെ ആശാ ശരത്, ടിനി ടോം, ബൈജു, ദിലീഷ് പോത്തൻ, ശ്യാമ പ്രസാദ്, അരുന്ധതി നാഗ്, ജോണി ആന്റണി തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. രഞ്ജിത് തന്നെയാണ് ഈ ചിത്രം രചിച്ചിരിക്കുന്നതും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close