സൂര്യയുടെ മാസ്സ് ചിത്രം എത്തുന്നു; ടീസർ റിലീസ് പ്രഖ്യാപിച്ചു നിർമ്മാതാക്കൾ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എതർക്കും തുനിന്ദവൻ. പാണ്ഡിരാജ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്ചേഴ്സ് ആണ്. ഇതിന്റെ റിലീസ് തീയതി അവർ നേരത്തെ തന്നെ പുറത്തു വിട്ടിരുന്നു. മാർച്ച് പത്തിന് ആണ് ഈ ചിത്രം ആഗോള റിലീസ് ആയി എത്തുന്നത്. ഇപ്പോഴിതാ ഇതിന്റെ ടീസർ റിലീസ് ചെയ്യുന്ന തീയതിയും സൺ പിക്ചേഴ്സ് പുറത്തു വിട്ടിരിക്കുകയാണ്. ഫെബ്രുവരി പതിനെട്ടിന് വൈകുന്നേരം ആറു മണിക്കാണ് ഈ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യുക. ഇതിന്റെ പോസ്റ്ററുകൾ, ഇതിലെ ഒരു ഗാനം എന്നിവ നേരത്തെ പുറത്തു വരികയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. രണ്ട് വർഷത്തിന് ശേഷം തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന സൂര്യയുടെ ആദ്യ ചിത്രമാണ് എതർക്കും തുനിന്ദവൻ. അന്തരിച്ചു പോയ കെ വി ആനന്ദ് ഒരുക്കിയ കാപ്പാൻ ആയിരുന്നു സൂര്യയുടെ അവസാനത്തെ തിയേറ്റർ റിലീസ്.

കാപ്പാൻ കഴിഞ്ഞു വന്ന ബിഗ് ബജറ്റ് ബയോപിക് ഡ്രാമയായ സൂരറൈ പൊട്ര്, അതിനു ശേഷം വന്ന സോഷ്യൽ കോർട്ട് റൂം ഡ്രാമ ആയ ജയ് ഭീം എന്നിവ ഒടിടി റിലീസ് ആയാണ് നമ്മുക്ക് മുന്നിൽ എത്തിയത്. ഇത് രണ്ടും വലിയ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി വമ്പൻ ഒടിടി ഹിറ്റുകൾ ആയി മാറിയിരുന്നു. ഒരു പക്കാ മാസ്സ് ചിത്രമായി ആണ് എതർക്കും തുനിന്ദവൻ ഒരുക്കിയിരിക്കുന്നത്. സൂര്യയ്‌ക്കൊപ്പം പ്രിയങ്ക അരുൾ മോഹൻ, സത്യരാജ്, വിനയ് റായ്, രാജകിരൺ, ശരണ്യ പൊൻവണ്ണൻ, സൂരി, സിബി ഭുവനേ ചന്ദ്രൻ, ദേവദർശിനി, എം എസ് ഭാസ്കർ, ജയപ്രകാശ്, ഇലവരശ്, എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത് ഡി ഇമ്മാൻ ആണ്. ആർ രത്‌നവേലു കാമറ ചലിപ്പിച്ച ഈ ചിത്രം റൂബൻ ആണ് എഡിറ്റ് ചെയ്‌തത്‌.

Did you find apk for android? You can find new Free Android Games and apps.
Share.

About Author